KC VENUGOPAL| CPM-RSS ബാന്ധവം വ്യക്തമാക്കിയ ഗോവിന്ദന്‍ പിന്നീട് മലക്കം മറിഞ്ഞത് പരാജയം മുന്നില്‍ കണ്ട്- കെ.സി വേണുഗോപാല്‍ എം.പി
Jaihind TV News Report
Jaihind TV Web Desk
June 19, 2025
1 min read
•
Updated: June 10, 2026
നിലമ്പൂരില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. സിപിഎം- ആര്‍എസ്എസ് ബാന്ധവം അഭിമുഖത്തില്‍ ഉറപ്പിച്ച് പറഞ്ഞ സിപിഎം പാര്‍ട്ടി സെക്രട്ടറി പിന്നീട് മലക്കം മറിഞ്ഞത് പരാജയം മുന്നില്‍ കണ്ടാണ്. ദേശീയ പാതയില്‍ വ്യാപക ക്രമക്കേടാണെന്നും കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.
ആര്യടന്‍ ഷൗക്കത്ത് എം.എല്‍എ ആകുമെന്ന് മുഖ്യമന്ത്രിക്ക് തന്നെ വ്യക്തമായതാണെന്നാണ് കെ സി വേണുഗോപാല്‍ വ്യക്തമാക്കിയത്. സിപിഎം ആര്‍എസ്എസ് ബാന്ധവം അഭിമുഖത്തില്‍ ഉറപ്പിച്ച് പറഞ്ഞ സിപിഎം പാര്‍ട്ടി സെക്രട്ടറി പിന്നീട് മലക്കം മറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് ഇത്തരം കാര്യം പറഞ്ഞുവെന്ന് ആലോചിക്കണം. ജനങ്ങള്‍് അത് മനസ്സിലാക്കിയെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരാജയം മുന്നില്‍കണ്ടുള്ള മലക്കം മറിച്ചിലാണ് സിപിഎം നടത്തുന്നതെന്നും എല്ലാ വിഷയത്തിലും സിപിഎം ഇങ്ങനെയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജന മനസ്സിനെതിരായ വികാരമാണ് സിപിഎമ്മിനുള്ളത്. ഗവര്‍ണര്‍ വിഷയത്തില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. കേരളത്തിലെ രാജ് ഭവനില്‍ നക്കുന്ന സംഭവികാസങ്ങള്‍ ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തത്. ദേശീയ പാത തകര്‍ച്ചയില്‍ വ്യാപക ക്രമക്കേടുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. യാത്ര ചെയ്യാന്‍ കഴിയാത്ത റോഡില്‍ എന്തിന്് ടോള്‍ എന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10