ധനമന്ത്രിയെ പുറത്താക്കണമെന്ന് ഗവർണർ; മുഖ്യമന്ത്രിക്ക് കത്തയച്ചു
Jaihind TV News Report
Jaihind TV Web Desk
October 26, 2022
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: അസാധാരണ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ധനമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ടെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രി നടത്തിയ പരസ്യപ്രസ്താവനയാണ് ഗവർണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. യുപിക്കാര്‍ക്ക് കേരളത്തിലെ കാര്യം മനസിലാകില്ലെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. ഇത് ദേശീയതയെ ചോദ്യം ചെയ്യുന്നതാണെന്ന് കാട്ടിയാണ് ഗവർണറുടെ നടപടി.
അതേസമയം പ്രസ്താവന ദേശീയതയെ ചോദ്യം ചെയ്യുന്നതല്ലെന്നും ധനമന്ത്രിയെ പുറത്താക്കാനാവില്ലെന്നും മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നല്‍കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10