KERALA GOVERNMENT| 'കാലവര്‍ഷക്കെടുതിയില്‍ സര്‍ക്കാര്‍ പരാജയം; മരണത്തിന്‍റെ വ്യാപാരികളായി സര്‍ക്കാര്‍ മാറുന്നു'- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
Jaihind TV News Report
Jaihind TV Web Desk
June 17, 2025
1 min read
•
Updated: June 10, 2026
കാലവര്‍ഷക്കെടുതി സര്‍ക്കാര്‍ മുന്നൊരുക്കം പരാജയം എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍ എ. കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ കനത്ത നാശനഷ്ട്ടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രംഗത്തെത്തിയത്. മഴക്കെടുതി നേരിടുന്നതില്‍ ജില്ലാ വികസന സമിതി യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി നടപ്പാക്കേണ്ട കാര്യങ്ങള്‍ ജില്ലാ ഭരണ കൂടത്തെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കൃത്യമായി നടക്കുന്നുവെന്നായിരുനു അറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇതൊന്നും നടപ്പായില്ലയെന്നാണ് അടുത്ത ദിവസം നടന്ന സംഭവങ്ങളില്‍ നിന്ന് വ്യക്തമായതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. പൊതു സ്ഥലങ്ങളില്‍ അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങളുടെ കണക്ക് എടുത്ത് മുറിച്ച് മാറ്റിയില്ല. മരണത്തിന്റെ വ്യാപാരികളായി ഗവണ്‍മെന്റ് മാറുകയാണെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10