Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'സ്വർണ്ണക്കടത്തില്‍ മുഖ്യപ്രതി മുഖ്യമന്ത്രി; ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ സത്യം വ്യക്തമാകും': കെ.എം ഷാജി

'സ്വർണ്ണക്കടത്തില്‍ മുഖ്യപ്രതി മുഖ്യമന്ത്രി; ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ സത്യം വ്യക്തമാകും': കെ.എം ഷാജി
  കണ്ണൂർ: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം ഷാജി എംഎല്‍എ. മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുന്നതുകൊണ്ടാണ് സ്വപ്നയെ കണ്ടെത്താനാകാത്തത്. സ്വപ്‌ന എവിടെയെന്ന് മുഖ്യമന്ത്രിക്ക് അറിയാം. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, എംശിവശങ്കര്‍, ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സമ്പത്ത്, രവീന്ദ്രന്‍ എന്നിവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ സത്യം വ്യക്തമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വർണ്ണക്കടത്തില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയാണ്. കള്ളക്കടത്ത് സംഘങ്ങളിലെ ഡോണ്‍ ആണ് അദ്ദേഹം. കേസില്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. പിണറായിയുടെ  ഭരണത്തിൽ ഇതിനേക്കാൾ വലിയ തട്ടിപ്പ് നടന്നിട്ടുണ്ട്. ലോക കേരള സഭയുടെ പിന്നിൽ കള്ള കടത്തിന്‍റെ താല്‍പര്യം ഉണ്ടായോന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. https://www.youtube.com/watch?v=mWy0iSIexmo

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in