Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് ഗൾഫിൽ തേടി നടപ്പൂ...'; പരിഹസിച്ച് അഡ്വ.ജയശങ്കർ, കുറിപ്പ്

'വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് ഗൾഫിൽ തേടി നടപ്പൂ...'; പരിഹസിച്ച് അഡ്വ.ജയശങ്കർ, കുറിപ്പ്
pinarayi vijayan   സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ എ.ജയശങ്കർ. 'വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് ഗൾഫിൽ തേടി നടപ്പൂ...'എന്നായിരുന്നു ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ബന്ധങ്ങളെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക്. ഐ ടി സെക്രട്ടറി ശിവശങ്കറിനെ രക്ഷിക്കാനാകാത്തതിന്റെ അമര്‍ഷവും വിഷമവും കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മുഖത്ത് പ്രത്യക്ഷമായിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരാളെ എങ്ങനെ ഐ.ടി വകുപ്പില്‍ നിയമിച്ചു എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. സ്വന്തം വകുപ്പിലെ ഇത്തരമൊരു നിയമനം അറിവില്ലാതെ എങ്ങനെ നടന്നു എന്ന ചോദ്യത്തിന് പോലും മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ആകുന്നില്ല എന്നത് വകുപ്പിലെ പിടിപ്പുകേട് വ്യക്തമാക്കുന്നതാണ്. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ഐ.ടി സെക്രട്ടറിയുടെ പങ്ക് സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

Related articles

See all
Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Popular News

കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേ...

Save your stories

Sign in