Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വർണ്ണക്കള്ളക്കടത്ത് ഞെട്ടിപ്പിക്കുന്നത്; രാഷ്ട്രീയ ഒത്തുതീർപ്പില്ലാതെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് എ.കെ ആന്‍റണി

സ്വർണ്ണക്കള്ളക്കടത്ത് ഞെട്ടിപ്പിക്കുന്നത്; രാഷ്ട്രീയ ഒത്തുതീർപ്പില്ലാതെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് എ.കെ ആന്‍റണി
  തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആന്‍റണി. കേസില്‍ രാഷ്ട്രീയ ഒത്തുതീർപ്പില്ലാതെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന 'സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിന്‍' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. കൊവിഡിന്‍റെ മറവില്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. സർക്കാരിന്‍റെ പിടിപ്പുകേടാണ് കൊവിഡ് വ്യാപനത്തിന് കാരണം. കണ്‍സള്‍ട്ടന്‍സികളുടെ മറവില്‍ വ്യാപക പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. സമാപന സമ്മേളനം ഉച്ചയ്ക്ക് 1 മണിക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.

Related articles

See all
Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Save your stories

Sign in