Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'നേതാക്കള്‍ വയോജന പാഠശാലയില്‍ പോയി പഠിക്കട്ടെ'; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

'നേതാക്കള്‍ വയോജന പാഠശാലയില്‍ പോയി പഠിക്കട്ടെ'; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

സിപിഎം നേതൃത്വത്തിന് കടുത്ത വെല്ലുവിളിയുമായി ജി. സുധാകരൻ വീണ്ടും രംഗത്ത്. പൊതുവേദിയിൽ പാർട്ടിയെ അധിക്ഷേപിച്ചാൽ കടുത്ത രീതിയിൽ പ്രതികരിക്കുമെന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ മുന്നറിയിപ്പ് നിലനിൽക്കെയാണ്, റസിഡൻസ് അസോസിയേഷൻ യോഗത്തിൽ സുധാകരൻ വീണ്ടും ആഞ്ഞടിച്ചത്. നിലവിലെ സിപിഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണമെന്നും, ജനങ്ങളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അവർ അവിടെനിന്ന് പഠിക്കണമെന്നും സുധാകരൻ പരിഹസിച്ചു.

തന്റെ ഓഫീസിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തിയതിനെതിരെയും അദ്ദേഹം ശക്തമായ ചോദ്യങ്ങൾ ഉന്നയിച്ചു. എന്തിന്റെ പേരിലാണ് തന്റെ ഓഫീസിലേക്ക് പാർട്ടി മാർച്ച് നടത്തിയതെന്ന് വ്യക്തമാക്കണമെന്നു പറഞ്ഞ സുധാകരൻ, വിഷയത്തിൽ പോലീസിന്റെ നിലപാടിനെയും കടുത്ത ഭാഷയിൽ വിമർശിച്ചു. കേരളത്തിൽ ഭരണം മാറിയ കാര്യം ഇപ്പോഴും അമ്പലപ്പുഴയിലെ പോലീസുകാർ അറിഞ്ഞിട്ടില്ലെന്നായിരുന്നു സുധാകരന്റെ പരിഹാസം. പാർട്ടിയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന കൃത്യമായ സൂചനയാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണങ്ങൾ നൽകുന്നത്.

Related articles

See all
Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Save your stories

Sign in