Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SUNNY JOSEPH MLA| വനം മന്ത്രി തികഞ്ഞ പരാജയം; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH MLA| വനം മന്ത്രി തികഞ്ഞ പരാജയം; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
വനം മന്ത്രി എ കെ ശശീന്ദ്രന്‍ തികഞ്ഞ പരാജയമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. വഴിക്കടവിലെ അനന്തുവിന്റെ മരണം ഗൂഢാലോചനയെന്ന് മന്ത്രി ആവര്‍ത്തിച്ച് പറഞ്ഞതാണ്. എന്നാല്‍ മന്ത്രിക്ക് ഇപ്പോള്‍ ബോധോദയമുണ്ടായെന്നും വാക്കുകള്‍ കൊണ്ട് മന്ത്രി ഉരുണ്ടുകളിക്കുകയാണെന്നും സണ്ണി ജോസഫ് കണ്ണൂരില്‍ പറഞ്ഞു. വനം മന്ത്രിയുടെ പരാമര്‍ശം വിവരക്കേടും അല്‍പ്പത്തവും അഹങ്കാരവും ധാര്‍ഷ്ഠ്യവുമാണ്. മന്ത്രി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി മന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തന്നെയാണ് മരണത്തിന് ഉത്തരവാദിയെന്നും അദ്ദേഹം തുറന്നടിച്ചു. വഴിക്കടവില്‍ സ്വകാര്യ ഭൂമിയില്‍ പന്നിക്കെണിയില്‍ പെട്ട് ഷോക്കേറ്റ് അനന്തു എന്ന പതിനഞ്ചുകാരന്‍ മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിലപാടുമായി മന്ത്രി ശശീന്ദ്രന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ഭാഗത്തു നിന്നും ഈ പ്രസ്താവനയ്ക്കെതിരേ പ്രതിഷേധം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ആ വിവാദ പ്രസ്താവനയില്‍ നിന്ന് പിന്നോട്ടു പോവുകയാണ് മന്ത്രി. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്. വാക്കുകള്‍ വളച്ചൊടിച്ചെന്നാണ് ഇതിന്റെ ന്യായീകരണം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ ശശീന്ദ്രന്റെ വിവാദം തിരിച്ചടിയായെന്ന ബോദ്ധ്യത്തിലാണ് പ്രസ്താവന തിരുത്തുന്നത്. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ വന്‍ പ്രതിഷേധമാണ് യുഡിഎഫ് ഉയര്‍ത്തിയത്. അത്യന്തം ഹീനമായ പ്രസ്താവനയെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത് . ആരോപണം മന്ത്രി സ്വയം തെളിയിക്കണെമെന്ന് കെ പിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. തെളിവുണ്ടെങ്കില്‍ പുറത്ത് വിടാന്‍ യുഡിഎഫ് മന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മന്ത്രി നിലപാട് മാറ്റിയത്.

Related articles

See all
Latest News

Amoebic Meningoencephalitis| അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മ...

Latest News

RAIN| സംസ്ഥാനത്ത് കനത്ത മഴ തുടരും; കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ യെല്ലോ അലര്‍ട്ട്

Latest News

NIPAH| നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം; സമ്പര്‍ക്കപ്പട്ടികയില്‍ 543 പേര്‍

Latest News

NIPAH| നിപ: രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരം

Save your stories

Sign in