Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Malappuram

പെരുന്നാളിന്‍റെ സ്നേഹ സ്പർശം: ഭക്ഷ്യ കിറ്റ് നൽകി

പെരുന്നാളിന്‍റെ സ്നേഹ സ്പർശം: ഭക്ഷ്യ കിറ്റ് നൽകി
പൊന്നാനി: കൊറോണയുടെ ഈ ലോക്ഡൗൺ ദുരന്തനാളുകളിൽ കടന്നുവന്ന റംസാൻ പ്രതിസന്ധികളിലൂടെയാണെങ്കിലും പെരുന്നാളിലേക്ക് പ്രവേശിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് മുൻകൈ എടുത്ത് സമാഹരിച്ച ഒരു ലക്ഷത്തിൽപരം രൂപയുടെ സ്നേഹ സപർശം ഭക്ഷ്യ കിറ്റ് 36-ാം വാർഡിലെയും പരിസരങ്ങളിലെയും നാനൂറ് കുടുംബങ്ങൾക്ക് വിതരണം ചെയ്തു. ത്യാഗത്തിന്റെയും സഹനത്തിന്റെയും റംസാൻ ലോകമാകെ കൊറോണയുടെ പ്രതിസന്ധിയിലൂടെയാണ് പെരുന്നാളിലേക്ക് പ്രവേശിക്കുന്നതെന്ന് കിറ്റ് വിതരണം ചെയ്ത് ടി.കെ.അഷറഫ് പറഞ്ഞു. നമുക്ക് ചുറ്റുമുള്ള കഷ്ടത അനുഭവിക്കുന്നവർക്കൊരു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തനമാണ് ഇന്നത്തെ പരമപ്രധാന പ്രവർത്തനമായി മാറേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നസീം അറക്കൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിസന്‍റ് എം.അബ്ദുൾ ലത്തീഫ്, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് എം.പി.നിസാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിസന്‍റ് പി.വി.ദർവേസ്, എ. പവിത്രകുമാർ, എം.എ.ഷറഫുദ്ധീൻ, എം.ഫസലുറഹ്മാൻ, ടി.കെ.നദീം, ബിലാൽ മുഹമ്മത്, ജാബിർ വലിയകത്ത്, റാഷിദ് പുതുപൊന്നാനി എന്നിവർ പ്രസംഗിച്ചു.  

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in