Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പെരിയാർ നദി കരകവിഞ്ഞതോടെ ഇടുക്കിയിലെ ഗ്രാമീണ മേഖലകൾ ഒറ്റപ്പെട്ടു

പെരിയാർ നദി കരകവിഞ്ഞതോടെ ഇടുക്കിയിലെ ഗ്രാമീണ മേഖലകൾ ഒറ്റപ്പെട്ടു
പെരിയാർ നദി കരകവിഞ്ഞതോടെ ഇടുക്കിയിലെ ഗ്രാമീണ മേഖലകൾ ഒറ്റപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുതിച്ചുയരുമ്പോഴും സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കാത്തതും ജാഗ്രതാ നിർദേശങ്ങള്‍ നൽകാത്തതും പെരിയാർ തീരങ്ങളിൽ കനത്ത ആശങ്ക വിതക്കുന്നു. കനത്ത മഴയിൽ പെരിയാർ നദി കരകവിഞ്ഞൊഴുകിയതോടെ ഗ്രാമീണ മേഖലകളെ ബന്ധിപ്പിക്കുന്ന ചെറുതും വലുതുമായ നിരവധി പാലങ്ങൾ ഇതിനോടകം തകർന്നു. കഴിഞ്ഞ പ്രളയകാലത്ത് മുല്ലപ്പെരിയാറിൽ നിന്നും ജലം തുറന്ന് വിട്ടതോടെ വണ്ടിപ്പെരിയാർ ശാന്തി പാലം പൂർണമായും തകർന്നത് സർക്കാർ സഹായമില്ലാതെ പൊതു ജനങ്ങളുടെ നേതൃത്വത്തിൽ പുനർനിർമിക്കുകയായിരുന്നു. ഈ പാലം വീണ്ടും തകർന്നതോടെ നൂറ് കണക്കിന് സ്‌കൂൾ വിദ്യാർത്ഥികളുടെ യാത്രാക്ലേശം രൂക്ഷമാക്കും. മുല്ലപെരിയാറിൽ ജലനിരപ്പുയർന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ ഇത്തവണയും സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഇത്തവണയും ഇല്ല.

Related articles

See all
Kerala

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ഉള്‍പ്പെടെ 4 പേർ അറസ്റ്റില്...

Latest News

'സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും ഉറച്ച തീരുമാനമെടുക്കണം'; 'മകള്‍ക്കൊപ്പം' ക്യാ...

Kerala

മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നതില്‍ പ്രതിഷേധം; ദേശീയപാത ഉപരോധിച്ച് കോ...

Latest News

ഇടുക്കി ഡാം 11 മണിക്ക് തുറക്കും; പെരിയാറിന്‍റെ തീരങ്ങളില്‍ ജാഗ്രതാ നിർദേശം

Save your stories

Sign in