Logo
Tue, Jun 30, 2026 • 03:49 AM
LIVE TV
Watch

No business videos available

No Middle East videos available

KC VENUGOPAL| മത്സ്യത്തൊഴിലാളികളുടെ കുടിശ്ശിക ഗഡുക്കള്‍ അടിയന്തരമായി നല്‍കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കെ.സി.വേണുഗോപാല്‍ എം.പി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 05, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

KC VENUGOPAL| മത്സ്യത്തൊഴിലാളികളുടെ കുടിശ്ശിക ഗഡുക്കള്‍ അടിയന്തരമായി നല്‍കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കെ.സി.വേണുഗോപാല്‍ എം.പി
മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യസമാശ്വാസ പദ്ധതിയിലെ കുടിശ്ശിക ഗഡുക്കള്‍ അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ എം.പി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ മത്സ്യത്തൊഴിലാളി 1500 രൂപയും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് 3000 രൂപയും മാസംതോറും നിക്ഷേപിച്ചു വരുന്നു. ജൂണ്‍ മാസം ആരംഭിച്ചിട്ടും ആദ്യ ഗഡുവിന്റെ തുക സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇത് മത്സ്യത്തൊഴിലാളികളെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനാല്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലും ഉള്‍നാടന്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഗഡുക്കളായി പണം നല്കുന്ന രീതിയായിരുന്നു ഇതുവരെ അവലംബിച്ചിരുന്നത്. ഇത്തവണ മെയ് പിന്നിട്ടിട്ടും ആദ്യഗഡു നല്കാത്തത് ഈ മേഖലയിലെ തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. കൂടാതെ മത്സ്യത്തൊഴിലാളി പെന്‍ഷനും വിധവ പെന്‍ഷനും മൂന്നും നാലും മാസം കുടിശ്ശികയായതും, പെണ്‍മക്കളുടെ വിവാഹ ധനസഹായം സംബന്ധിച്ചുള്ള 208 അപേക്ഷകളില്‍ തുകയൊന്നും ഇതുവരെ വിതരണം ചെയ്യാത്തതും ദുരിതം ഇരട്ടിയാക്കി. ഇവ അനുവദിക്കാനുള്ള അടിയന്തര നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10