Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പെരിന്തല്‍മണ്ണയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ച് വന്‍ നാശനഷ്ടം

പെരിന്തല്‍മണ്ണയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ച് വന്‍ നാശനഷ്ടം
മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളത്ത് ഫർണിച്ചർ കടയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടം. ഏലംകുളം റെയിൽവെ ഗേറ്റിന് സമീപത്തെ ഫർണിച്ചർ ഷോപ്പിനാണ് തീ പിടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണച്ചു. ഏലംകുളം റെയിൽവേ ഗേറ്റിന് സമീപത്തെ S.K സോഫ വർക്ക്സ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. പരാൻ തൊടി സജീവൻ എന്നയാളുടേതാണ് ഈ സ്ഥാപനം. രാവിലെ ഒൻപത് മണിയോടെ പെരിന്തൽമണ്ണയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു സജീവൻ. ഒമ്പതുമണിയോടെയാണ് കടയിൽ പടർന്നതായി നാട്ടുകാർ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നും അഗ്നിശമനസേനയും സ്ഥലത്തെത്തി. നാട്ടുകാരും അഗ്നിശമന സേനാ അംഗങ്ങളും ചേർന്നാണ് തീയണച്ചത്. കെട്ടിടത്തിനകത്ത് ഉണ്ടായിരുന്ന സോഫകൾ, കിടക്കകൾ, ഫൈബർ കസേരകൾ എന്നിവ കത്തിനശിച്ചു. കെട്ടിടത്തിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. പത്ത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. തീ പടരാനുള്ള കാരണം വ്യക്തമല്ല.

Related articles

See all
Latest News

വൈദ്യുതി ചാർജ് വർധന: കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ മുസ്‌ലിം ലീഗ് ധർണ്ണ

Kerala

ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേർത്ത് സ്വർണ്ണക്കടത്ത്; കരിപ്പൂരില്‍ 1 കോടിയുടെ സ്വർണ്ണവുമായി 1...

Kerala

കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വർണ്ണമിശ്രിതം പിടികൂടി; രണ്ടുപേർ പിടിയില്‍

Kerala

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി; കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു: സം...

Save your stories

Sign in