Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം ആട്ടം, ബിജുമേനോനും വിജയരാഘവനും മികച്ച നടന്മാർ, നടിമാർ ശിവദ, സറിൻ

കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം ആട്ടം, ബിജുമേനോനും വിജയരാഘവനും മികച്ച നടന്മാർ, നടിമാർ ശിവദ, സറിൻ
  തിരുവനന്തപുരം: 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആനന്ദ് ഏകർഷി സംവിധാനം ചെയ്ത  ആട്ടം ആണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ആനന്ദ് ഏകർഷിയാണ് മികച്ച സംവിധായകൻ. ഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്ത ശിവദ, ആട്ടത്തിലെ സറിൻ ഷിഹാബ് എന്നിവർ മികച്ച നടിക്കുള്ള പുരസ്കാരവും പങ്കിട്ടു. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 69 ചിത്രങ്ങളാണ് ഇത്തവണ കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരങ്ങൾക്ക് അപേക്ഷിച്ചത്. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ. അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.
തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീതസംവിധായകനുമായ രാജസേനന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡ് നൽകും. നടനും നിർമ്മാതാവുമായ മുകേഷ്, പ്രമുഖ നിർമ്മാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടൻ പ്രേംകുമാർ, ചിത്രസംയോജക ബീന പോൾ വേണുഗോപാൽ, തെന്നിന്ത്യൻ നടിയും സംവിധായകയുമായ സുഹാസിനി മണിരത്നം, എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രമായി തടവ് (നിർമ്മാണം : പ്രമോദ് ദേവ്, ഫാസിൽ റസാഖ്) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രത്തിന്‍റെ സംവിധായകനായി ഫാസിൽ റസാഖിനെ തിരഞ്ഞെടുത്തു (ചിത്രം: തടവ്). മികച്ച സഹനടനായി കലാഭവൻ ഷാജോൺ (ചിത്രം ഇതുവരെ, ആട്ടം), ഷെയ്ൻ നിഗം (ചിത്രം ആർഡിഎക്സ്, വേല). മറ്റു പുരസ്കാരങ്ങള്‍: മികച്ച സഹനടി : കെ പി എ സി ലീല (പൂക്കാലം, പൂവ്) മികച്ച ബാലതാരം : നസീഫ് മുത്താലി (ചിത്രം ചാമ), ആവണി ആവൂസ് (ചിത്രം കുറിഞ്ഞി) മികച്ച തിരക്കഥ : വി സി അഭിലാഷ് (ചിത്രം പാൻ ഇന്ത്യൻ സ്റ്റോറി) മികച്ച ഗാനരചയിതാവ് : കെ.ജയകുമാർ (ചിത്രം ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു) മികച്ച സംഗീത സംവിധാനം : അജയ് ജോസഫ് (ചിത്രം ആഴം) മികച്ച പശ്ചാത്തല സംഗീതം : എബി ടോം (ചിത്രം അവൾ പേർ ദേവയാനി) മികച്ച പിന്നണി ഗായകൻ : മധു ബാലകൃഷ്ണൻ (ഗാനം കാഞ്ചന കണ്ണെഴുതി…ചിത്രം ഞാനും പിന്നൊരു ഞാനും) മികച്ച പിന്നണി ഗായിക : മൃദുല വാരിയർ (ഗാനം കാലമേ….ചിത്രം കിർക്കൻ) മികച്ച ഛായാഗ്രാഹകൻ : അർമോ (ചിത്രം അഞ്ചക്കള്ളകോക്കൻ)മികച്ച പരിസ്ഥിതി ചിത്രം : വിത്ത് (സംവിധാനം അവിര റബേക്ക), പച്ചപ്പ് തേടി (സംവിധാനം കാവിൽരാജ്) മികച്ച ലൈവ് അനിമേഷൻ ചിത്രം: വാലാട്ടി (സംവിധാനം ദേവൻ ജയകുമാർ) സാമൂഹികപ്രസക്തിയുള്ള ചിത്രം: ദ് സ്പോയ്ൽസ് (സംവിധാനം മഞ്ജിത് ദിവാകർ), ഇതുവരെ (സംവിധാനം അനിൽ തോമസ്), ആഴം (നിർമ്മാണം ജഷീത ഷാജി) മികച്ച ഗോത്രഭാഷാ ചിത്രം : കുറുഞ്ഞി (സംവിധാനം ഗിരീഷ് കുന്നുമ്മൽ) മികച്ച അന്യഭാഷാ ചിത്രം: മാമന്നൻ (നിർമ്മാണം റെഡ്ജയന്റ് മൂവീസ് സംവിധാനം മാരി ശെൽവരാജ്) സംവിധാനം : സ്റ്റെഫി സേവ്യർ (ചിത്രം മധുരമനോഹരമോഹം),ഷൈസൺ പി ഔസേഫ് (ചിത്രം ഫെയ്സ് ഓഫ് ദ് ഫെയ്സ്ലെസ്) അഭിനയം : പ്രാർത്ഥന ബിജു ചന്ദ്രൻ (ചിത്രം സൂചന),രേഖ ഹരീന്ദ്രൻ (ചിത്രം ചെക്കമേറ്റ്) പ്രത്യേക ജൂറി പുരസ്‌കാരം : സംവിധാനം : അനീഷ് അൻവർ (ചിത്രം രാസ്ത) അഭിനയം : ബാബു നമ്പൂതിരി (ചിത്രം ഒറ്റമരം), ഡോ മാത്യു മാമ്പ്ര(കിർക്കൻ),ഉണ്ണി നായർ (ചിത്രം മഹൽ), എ വി അനൂപ് (ചിത്രം അച്ഛനൊരു വാഴ വച്ചു), ബീന ആർ ചന്ദ്രൻ (ചിത്രം തടവ്), റഫീഖ് ചൊക്ളി (ചിത്രം ഖണ്ഡശ), ഡോ.അമർ രാമചന്ദ്രൻ (ചിത്രം ദ്വയം),ജിയോ ഗോപി ച്രി ത്രം തിറയാട്ടം) തിരക്കഥ : വിഷ്ണു രവി ശക്തി (ചിത്രം മാംഗോമുറി) ഗാനരചന, സംഗീതസംവിധാനം: ഷാജികുമാർ (ചിത്രം മോണോ ആക്ട്), സംഗീതം സതീഷ് രാമചന്ദ്രൻ (ചിത്രം ദ്വയം), ഷാജി സുകുമാരൻ (ചിത്രം ലൈഫ്)

Related articles

See all
Latest News

IFFK 2023: ചലച്ചിത്ര മേളയില്‍ കയ്യടി നേടി വനിതാ സംവിധായകരുടെ ചിത്രങ്ങള്‍

Latest News

മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രം ഡിസംബർ 20ന്‌ എത്തുന്നു; വമ്പൻ റിലീസിന് ഒരുങ്ങി "മാർ...

Latest News

'അമ്മ'യെ നയിക്കാന്‍ വീണ്ടും മോഹന്‍ലാല്‍; ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക്...

Kerala

IFFK 2023: കാതലും ഫാമിലിയും ഉള്‍പ്പെടെ ഇന്ന് 66 ചിത്രങ്ങള്‍; മേളയ്ക്ക് കൊടിയിറങ്ങാന്‍ ഇനി...

Save your stories

Sign in