TRANS COUPLE| ട്രാന്‍സ് ദമ്പതിമാരുടെ കുഞ്ഞിന്‍റെ ജനന സര്‍ട്ടിഫിക്കറ്റില്‍ 'അച്ഛന്‍', 'അമ്മ', വേണ്ട; 'മാതാപിതാക്കള്‍' മതി: ഹൈക്കോടതി
Jaihind TV News Report
Jaihind TV Web Desk
June 02, 2025
1 min read
•
Updated: June 09, 2026
കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ 'അച്ഛന്‍', 'അമ്മ' എന്നീ പേരുകള്‍ക്ക് പകരം 'മാതാപിതാക്കള്‍' എന്ന് ചേര്‍ക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ് ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുത്തരവ്. അച്ഛന്‍, അമ്മ എന്നതിന് പകരം മാതാപിതാക്കള്‍ എന്നെഴുതി ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കുട്ടിയുടെ ജീവശാസ്ത്രപരമായ അമ്മ പുരുഷനായി തുടരുന്നതിനാല്‍ ഭാവിയില്‍ നിയമപരമായ ചില തടസ്സങ്ങളും അപമാനങ്ങളും സൃഷ്ടിക്കുമെന്ന് ചുണ്ടിക്കാട്ടിദമ്പതികള്‍ 2023-ല്‍ കോഴിക്കോട് നഗരസഭയെ സമീപിച്ചിരുന്നു. ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നിവയ്ക്കുപകരം രക്ഷിതാവ് എന്നാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നഗരസഭ ഇത് നിരസിച്ചു.
ഇതോടെ, ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നിലവിലുള്ള ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഈ തിരുത്തല്‍ വരുത്തണമെന്നും കോടതി നിര്‍ദേശംനല്‍കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10