Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു; പിതാവ് ആത്മഹത്യ ചെയ്തു

ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു; പിതാവ് ആത്മഹത്യ ചെയ്തു
ജിദ്ദ: ഏഴുമാസം പ്രായമുള്ള മകനെ ഭിത്തിയിലടിച്ച് കൊന്നശേഷം പിതാവ് ആത്മഹത്യ ചെയ്തു. ജിദ്ദ സുലൈമാനിയയിലെ ഫ്‌ളാറ്റില്‍ വെള്ളിയാഴ്ച ഉച്ചക്കാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭര്‍ത്താവ് ശ്രീജിത്തും (30) ഏഴ് മാസം പ്രായമുള്ള മകനുമാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ശ്രീജിത്ത് കുഞ്ഞിനെ തലകീഴായി പിടിച്ച് മൂന്ന് തവണ ഭിത്തിയിലടിക്കുകയായിരുന്നുവത്രെ. പരിക്കേറ്റ കുഞ്ഞിനെ അനീഷ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞ് മരിച്ചതറിഞ്ഞ് ബോധരഹിതയായ അനീഷ ചികിത്സയിലാണ്. വീട്ടില്‍ ബഹളമുണ്ടായതിനെ തുടര്‍ന്ന് സമീപത്തെ പള്ളിയിലെ ഇമാം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പൊലീസ് വന്ന് വാതില്‍തുറന്നപ്പോള്‍ യുവാവ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൂന്ന് മാസം മുമ്പ് വിസിറ്റിംഗ് വിസയില്‍ സൗദിയിലെത്തിയതാണ് ശ്രീജിത്തും കുഞ്ഞും. കുഞ്ഞിനെ രക്ഷിക്കാന്‍ അടിയന്തര ചികിത്സാ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഒന്നര മണിക്കൂറോളം പരിശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീജിത്തും അനീഷയും നേരത്തെ ബന്ധുക്കളാണ്. എപ്പോഴും വഴക്കായതിനെ തുടര്‍ന്ന് ഇവരെ നാട്ടിലെത്തിക്കാന്‍ അനീഷ് അടിയന്തര ലീവിന് അപേക്ഷിച്ചിരുന്നു. ഞായറാഴ്ച നാട്ടിലേക്ക് പോവാന്‍ തീരുമാനിച്ചതായിരുന്നുവെന്ന് ഇവരുമായി അടുത്ത ബന്ധമുള്ളവര്‍ പറഞ്ഞു.

Related articles

See all
Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

മന്ത്രി ഒ.ജെ. ജനീഷിന് ദോഹ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

മുന്‍ പ്രവാസി, എഴുത്തുകാരന്‍ പ്രൊഫ. കെ കെ അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു; ഖബറടക്കം തിങ്കളാഴ്ച...

Save your stories

Sign in