Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Kottayam| കുടുംബവഴക്ക്: മകളുടെ മുന്നിലിട്ട് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതി ഒളിവില്‍

Kottayam|  കുടുംബവഴക്ക്: മകളുടെ മുന്നിലിട്ട് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതി ഒളിവില്‍
കോട്ടയം മുണ്ടക്കയം പുഞ്ചവയലില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. ചേരുതോട്ടില്‍ ബീന (50), മകള്‍ സൗമ്യ (28) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ സൗമ്യയുടെ ഭര്‍ത്താവ് പ്രദീപിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഏറെ നാളായി സൗമ്യയുമായി അകന്നു കഴിയുകയായിരുന്ന പ്രദീപ്, ഇവര്‍ താമസിക്കുന്ന വാടക വീട്ടിലെത്തി ബീനയെയും സൗമ്യയെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ കൈവശം കരുതിയിരുന്ന കൊടുവാള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആറ് വയസ്സുകാരിയായ മകളുടെ മുന്നിലിട്ടാണ് പ്രദീപ് ഈ ക്രൂരകൃത്യം ചെയ്തത്. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വീടിന് പുറത്തേക്ക് ഓടിയ അമ്മയെയും മകളെയും ഇയാള്‍ മുറ്റത്തും റോഡിലിട്ടും വീണ്ടും വെട്ടുകയായിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമാണ്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രദീപ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബീനയെയും സൗമ്യയെയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ മുണ്ടക്കയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in