Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസ്; പോലീസിന് താക്കീതായി കോഴിക്കോട് പ്രതിഷേധ റാലി

കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസ്; പോലീസിന് താക്കീതായി കോഴിക്കോട് പ്രതിഷേധ റാലി
  കോഴിക്കോട്: കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി കോഴിക്കോട് ഡിസിസി. പ്രവർത്തകരെ കള്ളക്കേസിൽ പെടുത്തുന്നതിനെതിരെ അത്തോളിയിൽ കോൺഗ്രസ് പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇനിയും കളളക്കേസെടുക്കാനാണ് പോലീസിന്‍റെ ഭാവമെങ്കിൽ കേസെടുക്കുന്ന പോലീസുകാരുടെ വീട് കോൺഗ്രസ് ഉപരോധിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു. പ്രവർത്തകർക്ക് നേരെ കള്ളക്കേസ് എടുക്കുന്ന പോലീസ് നടപടിക്കെതിരെ കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അത്തോളിയിൽ പ്രതിഷേധ റാലി നടത്തി. റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. അറസ്റ്റ് ചെയ്യപ്പെട്ട ഉള്ളിയേരി മണ്ഡലം ജനറൽ സെക്രട്ടറി ലിനീഷ് കുന്നത്തറയുടെ അമ്മ, അറസ്റ്റ് വാർത്തയറിഞ്ഞ് മനംനൊന്ത് ആശുപത്രിയിൽ മരിച്ചിരുന്നു. അത്തോളി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് താരീഖ് അത്തോളിയേയും അങ്ങാടിയിൽ വെച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ലിനീഷിന്‍റെ അമ്മയുടെ മരണത്തിന് ഉത്തരവാദി പോലീസ് ആണെന്ന് കോൺഗ്രസ്‌ ആരോപിച്ചു. പ്രതിഷേധ റാലി ഡി സിസി പ്രസിഡന്‍റ് കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ്, എൻഎസ്‌യു ദേശീയ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത് എന്നിവർ സംസാരിച്ചു. ബാലുശേരി, നടുവണ്ണൂർ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ അത്തോളി പെട്രോൾ പമ്പിനടുത്ത് നിന്നാരംഭിച്ച റാലിക്ക് എം.കെ. രാഘവൻ എംപി ഉള്‍പ്പെടെയുള്ളവർ നേതൃത്വം നൽകി.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in