Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വ്യാജ ബിരുദ്ധ സർട്ടിഫിക്കറ്റില്ല; വാർത്ത നൽകിയ ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അൻസിൽ ജലീല്‍

വ്യാജ ബിരുദ്ധ സർട്ടിഫിക്കറ്റില്ല; വാർത്ത നൽകിയ ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അൻസിൽ ജലീല്‍
കൊച്ചി : കെ എസ് യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന് വ്യാജ ബിരുദ്ധ സർട്ടിഫിക്കറ്റില്ലെന്ന് പോലീസ്. പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സംഭവത്തില്‍ പ്രതികരണവുമായി അൻസിൽ ജലീൽ രംഗത്തെത്തി. സത്യം പുറത്തുവന്നതിൽ സന്തോഷമെന്നും വ്യാജ വാർത്ത നൽകിയ ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അൻസിൽ ജലീൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കെ എസ്‌ യുവും ഡി ജി പിക്ക് പരാതി നൽകും. തിരുവനന്തപുരം ജെഎഫ്സിഎം കോടതിയിലാണ് അൻസിൽ ജലീലിന് വ്യാജ ബിരുദ്ധ സർട്ടിഫിക്കറ്റില്ലെന്ന റിപ്പോർട്ട് പോലീസ് നൽകിയത്. അൻസിൽ ജലീലിനെതിരെയുള്ള ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകാലശാലയ്ക്ക് പരാതി കിട്ടിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അൻസിലിനെതിരെയുള്ള പോലീസ് അന്വേഷണം. പരാതിയുമായി ബന്ധപ്പെട്ട് അൻസിൽ ജലീലിനെ നിരവധി തവണ പോലീസ് ചോദ്യം ചെയ്തിരുന്നു. എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്ന് അൻസിൽ ജലീൽ പോലീസിനെ അറിയിച്ചു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in