Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'തകര്‍ക്കാനാവാത്ത വിശ്വാസം' : സ്ഫോടനങ്ങളില്‍ കുലുങ്ങാതെ നാഗമ്പടം പാലം; പൊളിക്കാനുള്ള ശ്രമം പൊളിഞ്ഞു

'തകര്‍ക്കാനാവാത്ത വിശ്വാസം' : സ്ഫോടനങ്ങളില്‍ കുലുങ്ങാതെ നാഗമ്പടം പാലം; പൊളിക്കാനുള്ള ശ്രമം പൊളിഞ്ഞു
Nagampadam-Bridge കോട്ടയം നാഗമ്പടം പാലം പൊളിക്കുന്നതിനുള്ള ശ്രമം താൽക്കാലികമായി ഉപേക്ഷിച്ചു. നിയന്ത്രിത സ്ഫോടന സംവിധാനം ഉപയോഗിച്ച് പാലം പൊളിക്കുന്നതിനുള്ള രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. സംഭവത്തിൽ കളക്ടർ കരാറെടുത്ത കമ്പനിയോടും റെയിൽവേയോടും റിപ്പോർട്ട് തേടി. രാവിലെ 9.15 ഓടെയാണ് പാലം പൊളിക്കുന്നതിനു ഉള്ള നടപടികൾ ആരംഭിച്ചത്. ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചു. 12 മണിയോടെ എം.സി റോഡിലെ വാഹന ഗതാഗതവും തടഞ്ഞു. നിയന്ത്രിത സ്ഫോടന സംവിധാനം ഉപയോഗിച്ച് പന്ത്രണ്ടരയോടെ പാലം പൊളിക്കാൻ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടു. തുടർന്ന് ആദ്യം മുതൽ സ്ഫോടക വസ്തുക്കൾ നിറച്ച് രണ്ടാമത്തെ ശ്രമം. പക്ഷേ അതും വിജയിച്ചില്ല. പാലത്തിന്‍റെ ഒരു ഭാഗത്തിന്  ചെറിയ കേടുപാട് സംഭവിച്ചതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചില്ല. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതോടെ പാലം പൊളിച്ചു നീക്കുന്നതിനുള്ള ശ്രമം റെയിൽവേ താൽക്കാലികമായി ഉപേക്ഷിച്ചു. സംഭവത്തിൽ കരാറെടുത്ത കമ്പനിയോടും റെയിൽവേയോടും ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. വിദഗ്ധ പരിശോധനക്ക് ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in