Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'എക്സ്പോസിങ് പിണറായി A2Z'; സർക്കാരിന്‍റെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാട്ടാന്‍ വീഡിയോ പരമ്പരയുമായി കോണ്‍ഗ്രസ്; ഉദ്ഘാടനം ഇന്ന്

'എക്സ്പോസിങ് പിണറായി A2Z'; സർക്കാരിന്‍റെ അഴിമതിയും സ്വജനപക്ഷപാതവും  തുറന്നുകാട്ടാന്‍ വീഡിയോ പരമ്പരയുമായി കോണ്‍ഗ്രസ്; ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ   അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്ന 'എക്സ്പോസിങ് പിണറായി A2Z'  വീഡിയോ പരമ്പരയുമായി കോണ്‍ഗ്രസ്. കെപിസിസി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന വീഡിയോ പരമ്പരയുടെ ഉദ്ഘാടനം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചേര്‍ന്ന്  ട്രെയിലര്‍ പുറത്തിറക്കിക്കൊണ്ട് നിര്‍വ്വഹിക്കും. A മുതൽ Z വരെയുള്ള അക്ഷരമാലാക്രമത്തിൽ  സർക്കാരിന്‍റെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാണിക്കുന്ന 26 മുതൽ 30 വരെ എപ്പിസോഡുകൾ ആണ് പ്ലാൻ ചെയ്തിട്ടുള്ളതെന്ന് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് വിഭാഗത്തിന്‍റെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.മാത്യു കുഴല്‍നാടന്‍  പറഞ്ഞു.  പൊതുജനങ്ങൾക്ക് കൂടി ഭാഗവാക്കാകാൻ കഴിയുന്ന  ഇന്‍ററാക്ടീവ് വെബ്സൈറ്റും ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. https://www.facebook.com/mathewkuzhalnadanofficial/photos/a.566644936785777/3137584689691776/

Related articles

See all
Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Save your stories

Sign in