പ്രവാസികളെ പ്രത്യേക വിമാനത്തില്‍ മടക്കിയെത്തിക്കാന്‍ നടപടി സ്വീകരിക്കണം; പ്രധാനമന്ത്രിയോട് എ.കെ.ആന്‍റണി എം.പി
Jaihind TV News Report
Jaihind TV Web Desk
April 15, 2020
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ പ്രത്യേക വിമാനങ്ങളില്‍ അതാത്ത് സംസ്ഥാനങ്ങളിലെത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി എം.പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലോ കേന്ദ്ര ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ 20-ാം തീയതിക്ക് ശേഷം നടപ്പാക്കുമെന്ന് പറയുന്ന ഇളവുകളിലോ രാജ്യത്തിന് വേണ്ടി വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന പ്രവാസികളെ കുറിച്ച് ഒരു പരാമര്‍ശവുമില്ലാതെ പോയത് നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിലാണ് നാടിന് പ്രവാസികളെ പ്രത്യേക വിമാനത്തില്‍ നാട്ടില്‍ സുരക്ഷിതമായി എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ലോകത്തെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളും വിദേശ രാജ്യങ്ങളിലുള്ള അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ സുരക്ഷിതമായി മടക്കിയെത്താക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന രാജ്യങ്ങള്‍ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തിലെങ്കിലും രാജ്യത്തിലുള്ള പ്രവാസികളുടെ കുടുംബാഗങ്ങളുടേയും വിദേശത്തുള്ള പ്രവാസികളുടെയും ആഗ്രഹത്തിന്‍റെ അടിസ്ഥാനത്തില്‍ അവരെ മടക്കി കൊണ്ടുവരാനുള്ള ഇടപെടല്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ആരംഭിക്കണമെന്ന് ആന്‍റണി ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10