Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൈപ്പത്തിക്ക് കുത്തിയാല്‍ താമരയ്ക്ക്; വോട്ടിങ് മെഷീനിലെ തകരാര്‍ സമ്മതിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍

കൈപ്പത്തിക്ക് കുത്തിയാല്‍ താമരയ്ക്ക്; വോട്ടിങ് മെഷീനിലെ തകരാര്‍ സമ്മതിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: കോവളം നിയോജക മണ്ഡലത്തില്‍ കൈപ്പത്തിക്ക് വോട്ട് കുത്തിയാല്‍ താമരയ്ക്ക് വീഴുന്നുവെന്ന പരാതി ശരിവെച്ച് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. യന്ത്രത്തിന് തകരാര്‍ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യന്ത്രം മാറ്റിയെക്കുകയായിരുന്നു. തിരുവനന്തപുരത്തെ കോവളം ചൊവ്വരയിലെ 151-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസിന് ചെയ്യുന്ന വോട്ട് ബിജെപിക്ക് പോകുന്നുവെന്ന പരാതിയിലാണ് ഇപ്പോള്‍ മറുപടി. ഇതോടെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകിയുടെ നിലപാടിനെ തള്ളിയിരിക്കുകയാണ് സി.ഇ.ഒ. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആളുകള്‍ ആരോപിക്കുന്നത് പോലെയുള്ള കാര്യം സാങ്കേതികമായി അസാധ്യമാണെന്ന് ഉറപ്പു വരുത്തിയെന്നുമാണ് ജില്ലാ കളക്ടര്‍ വാസുകി പറഞ്ഞിരുന്നത്. ബൂത്തില്‍ ഒരു തടസ്സവും ഉണ്ടായിട്ടില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി കെ. മുരളീധരനും ദര്‍ശനത്തിനെത...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in