Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളതെല്ലാം ശരിയാണ്, സംവിധായകനെതിരെ ചെരിപ്പൂരേണ്ടി വന്നു'; മോശം പെരുമാറ്റത്തിനെതിരെ പരാതിപ്പെട്ടപ്പോൾ ഒതുക്കിയെന്ന് നടി ഉഷ ഹസീന

'ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളതെല്ലാം ശരിയാണ്, സംവിധായകനെതിരെ ചെരിപ്പൂരേണ്ടി വന്നു'; മോശം പെരുമാറ്റത്തിനെതിരെ പരാതിപ്പെട്ടപ്പോൾ ഒതുക്കിയെന്ന് നടി ഉഷ ഹസീന
  തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറ‍ഞ്ഞതൊക്കെ സത്യമാണെന്ന് സിനിമ സീരിയൽ നടി ഉഷ ഹസീന. തനിക്കും നേരിട്ട് പല അനുഭവങ്ങളും ഉണ്ടായി എന്നും ഉഷ വെളിപ്പെടുത്തി. ഒരു സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി, ഇം​ഗിതത്തിന് വഴങ്ങാത്തതിന്‍റെ പേരിൽ സെറ്റിൽ വെച്ച് അപമാനിച്ചു. ശക്തമായി പ്രതികരിച്ചതിന് പിന്നാലെ അവസരങ്ങൾ നിഷേധിക്കപ്പെട്ടു. സംവിധായകനെതിരെ ചെരിപ്പൂരേണ്ടി വന്നുവെന്നും ഉഷ വെളിപ്പെടുത്തി. മോശമായി പെരുമാറിയതിനെതിരെ പരാതിപ്പെട്ടപ്പോൾ ഒതുക്കി തുടർന്ന് സിനിമകൾ പതിയെ കുറഞ്ഞുതുടങ്ങി. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ആരും പിന്തുണച്ചില്ലെന്നും ഉഷ പറഞ്ഞു. സിനിമയിലെ പവർ ​ഗ്രൂപ്പ് ആരാണെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇനിയെങ്കിലും സിനിമാ മേഖലയിൽ സ്ത്രീകൾക്ക് പേടിയില്ലാതെ ജോലി ചെയ്യണമെന്നും ഉഷ അഭിപ്രായപ്പെട്ടു.  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in