Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എംപുരാന്‍:ഖേദപ്രകടനവുമായി മോഹന്‍ലാല്‍, വിവാദ വിഷയങ്ങള്‍ നീക്കം ചെയ്യുമെന്നും മോഹന്‍ലാല്‍

എംപുരാന്‍:ഖേദപ്രകടനവുമായി മോഹന്‍ലാല്‍, വിവാദ വിഷയങ്ങള്‍ നീക്കം ചെയ്യുമെന്നും മോഹന്‍ലാല്‍
എംപുരാന്‍ വിഷയത്തില്‍ മോഹന്‍ലാല്‍ ഖേദപ്രകടനംനടത്തി. തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് കടമയാണെന്നും അതുകൊണ്ടു വിവാദവിഷയങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു എമ്പുരാന്‍ പുറത്തിറങ്ങിയതോടെ സംഘവരിവാര്‍ സംഘടനകളില്‍നിന്ന് രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. ഗുജറാത്ത് കലാപമുള്‍പ്പെടെ ഇതില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ കലാസൃഷ്ടികളെ വികലമാക്കുന്ന പരിവാര്‍ സമീപനത്തില്‍ വ്യാപക പ്രതിഷേധവും ഉണ്ടായി. സമൂഹത്തിന്റെ എല്ലാ കോണുകളിലില്‍ നിന്നും ചിത്രത്തിന് പി്ന്തുണയെത്തി. എംപുരാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രസ്താവന നടത്തിയിരുന്നു. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് ഫേസ് ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായിവിജയനും ചിത്രത്തിന് പിന്തുണയുമായി എത്തി. സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയെന്നും അതില്‍ ഖേദപ്രകടിപ്പിക്കുന്നുവെന്നുമാണ് മോഹന്‍ ലാല്‍ പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെപൂര്‍ണ്ണ രൂപം 'ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു... സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍

Related articles

See all
Latest News

'ദി കേരള സ്റ്റോറി 2' ന് വിലക്കോ? സെൻസർ ബോർഡിന് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി

Latest News

Onam 2025 | ചിങ്ങമാസത്തിലെ മൂലം നാള്‍: ഓണാഘോഷങ്ങള്‍ വര്‍ണ്ണാഭമാകുന്നു; ഓണക്കളികളും സജീവം

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Save your stories

Sign in