കണ്ടെയ്ന്‍മെന്‍റ് സോണിലുള്ള ഹരിപ്പാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കടലാക്രമണം ശക്തം : അടിയന്തര സഹായം എത്തിക്കണമെന്ന് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
July 20, 2020
1 min read
•
Updated: June 05, 2026
കണ്ടെയ്ന്‍മെന്‍റ് സോണിലുള്ള ഹരിപ്പാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കടലാക്രമണവും ശക്തമായതിനാല്‍ ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ രൂക്ഷമായ കടലാക്രമണം നേരിടുകയാണ്. ഈ പ്രദേശങ്ങളില്‍ സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ഫോണില്‍ ബന്ധപ്പെട്ടു.
കടൽക്ഷോഭം രൂക്ഷമായതിനാൽ ഈ സ്ഥലങ്ങളിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ഇവരെ മാറ്റി പാർപ്പിക്കുന്നതിനോടൊപ്പം ആവശ്യമായ ഭക്ഷണ കിറ്റുകൾ എത്തിക്കണമെന്നും റവന്യൂ മന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10