Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

എന്‍.പി മൊയ്തീന്‍ പ്രഥമ മാധ്യമ അവാര്‍ഡ് എൽവിസ് ചുമ്മാറിന് ; കെ മുരളീധരന്‍ എം.പി വിതരണം ചെയ്തു

എന്‍.പി മൊയ്തീന്‍ പ്രഥമ മാധ്യമ അവാര്‍ഡ് എൽവിസ് ചുമ്മാറിന് ; കെ മുരളീധരന്‍ എം.പി വിതരണം ചെയ്തു
ദുബായ് : കോണ്‍ഗ്രസ് നേതാവും ബേപ്പൂര്‍ മുന്‍ എം.എല്‍.എയുമായ അന്തരിച്ച എന്‍.പി മൊയ്തീന്‍റെ പേരിലുള്ള പ്രഥമ മാധ്യമ അവാര്‍ഡ് ദുബായില്‍ കെ മുരളീധരന്‍ എം.പി വിതരണം ചെയ്തു. യു.എ.ഇയിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ 'കോഴിക്കോട് ഫ്രണ്ട്സ്' ആണ് അവാര്‍ഡ്ദാനം സംഘടിപ്പിച്ചത്. മാധ്യമ പുരസ്‌ക്കാരത്തിന് ജയ്ഹിന്ദ് ടി.വി മിഡില്‍ ഈസ്റ്റ് വാര്‍ത്താ വിഭാഗം മേധാവി എല്‍വിസ് ചുമ്മാര്‍ അര്‍ഹനായി. ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരാള്‍ തുടര്‍ച്ചയായി ഒരേ ചാനലില്‍ 11 വര്‍ഷങ്ങളിലായി തുടര്‍ച്ചയായി 555 എപ്പിസോസുകള്‍ ചെയ്ത് ഗള്‍ഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയതിനാണ് മാധ്യമ പുരസ്‌കാരം. വടകര ലോക്സഭാംഗം കെ മുരളീധരന്‍ അവാര്‍ഡ് സമ്മാനിച്ചു. കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ടി സിദ്ദിഖ്  പൊന്നാട ചാര്‍ത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാറും ഇന്‍കാസ് യു.എ.ഇയുടെ കേന്ദ്ര-സംസ്ഥാന നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

ബേപ്പൂര്‍ മുന്‍ എം എല്‍ എ അന്തരിച്ച എന്‍ പി മൊയ്തീന്‍റെ പേരിലുള്ള പ്രഥമ മാധ്യമ അവാര്‍ഡ് ദുബായില്‍ ജയ്ഹിന്ദ് ടി.വി മിഡില്‍ ഈസ്റ്റ് വാര്‍ത്താ വിഭാഗം മേധാവി എല്‍വിസ് ചുമ്മാറിന് കെ മുരളീധരന്‍ എം.പി സമ്മാനിക്കുന്നു. കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ടി സിദ്ദിഖ്, കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍ എന്നിവര്‍ സമീപം.

ഇതോടൊപ്പം നസീര്‍ വാടാനപ്പിളളി ( സാമൂഹ്യസേവനം ), എ.കെ അബ്ദുല്‍റഹ്മാന്‍ (ലൈഫ് ടൈം അച്ചീവ്‌മെന്‍റ് ) , ഇസ്മയില്‍ ഹംസ ( ബിസിനസ് എക്‌സലന്‍സ് ), ഇട്ടിമാണി എന്ന സിനിമയില്‍ ഗാനം ആലപിച്ച പ്രവാസി സ്‌കൂള്‍ വിദ്യാര്‍ഥിനി ദേവിക സൂര്യപ്രകാശ് (കല) എന്നിവരും വിവിധ വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ നേടി. പരിപാടിയുടെ ഇവന്‍റ് ഡയറക്ടര്‍ ജാക്കി റഹ്മാന്‍, മൊയ്തീന്‍ കുറുമത്ത് എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. കോഴിക്കോട് ഫ്രണ്ട്സിന്‍റെ ഈദ് - ഓണം ആഘോഷം കെ മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഫൈസല്‍ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. ഇക്ബാല്‍ ചെക്യാട് സ്വാഗതവും യു.എസ് ജിജു നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും ഓണസദ്യയും ഇതോടൊപ്പം അരങ്ങേറി.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in