Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു; പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗജവീരന്‍

പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു; പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗജവീരന്‍
തൃശൂർ: പൂരത്തിന് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗജവീരൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു.  ഒരാഴ്ചയായി ശരീര തളർച്ചയെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ പാറമേക്കാവിന്‍റെ ആനക്കൊട്ടിലിലാണ് അന്ത്യം. കാലിൽ നീർക്കെട്ടിനെ തുടർന്ന് വേദനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടയിലാണ് ആന ചരിഞ്ഞത്. പാറമേക്കാവ് വിഭാഗത്തിന്‍റെ പകല്‍പ്പൂരത്തിന് കുടമാറ്റമുള്‍പ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനായിരുന്നു. നന്തിലത്ത് ഗോപുവാണ് പത്മനാഭനെ തൃശൂരില്‍ എത്തിച്ചത്. പിന്നീട് പാറമേക്കാവ് ദേവസ്വം വാങ്ങുകയായിരുന്നു. തലപ്പൊക്കത്തിലും അഴകളവുകളിലും പേരെടുത്ത ഗജവീരന്മാർക്കൊപ്പമായിരുന്നു പത്മനാഭന്‍റെയും സ്ഥാനം.

Related articles

See all
Latest News

തൃശൂരില്‍ യുവാവിന്‍റെ ദുരൂഹ മരണം കൊലപാതകം; വഴക്കിനിടെ കത്തി കൊണ്ട് കുത്തിയത് ഭാര്യ

Latest News

കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ കേസ്: മുഖ്യ പ്രതി ഒളിവില്‍ തന്നെ; പ്രതിപ്പട്ടിക വിപുലീകരിച്...

Kerala

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി; തൃശൂരില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാ...

Kerala

ബൈക്ക് നല്‍കിയില്ല; തൃശൂരില്‍ ഹീമോഫീലിയ രോഗിക്ക് ക്രൂര മർദ്ദനം | VIDEO

Save your stories

Sign in