Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Suresh Gopi| നിവേദനം നല്‍കാന്‍ സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നില്‍ ചാടി വയോധികന്‍; ബലം പ്രയോഗിച്ച് തള്ളിമാറ്റി ബിജെപി പ്രവര്‍ത്തകര്‍

Suresh Gopi|  നിവേദനം നല്‍കാന്‍ സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നില്‍ ചാടി വയോധികന്‍; ബലം പ്രയോഗിച്ച് തള്ളിമാറ്റി ബിജെപി പ്രവര്‍ത്തകര്‍
  കോട്ടയം:  കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം നല്‍കാന്‍ ശ്രമിച്ച വയോധികനെ ബിജെപി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് തള്ളിമാറ്റി. കോട്ടയം പള്ളിക്കത്തോടില്‍ സുരേഷ് ഗോപിയുടെ കലുങ്ക് സഭ പരിപാടിക്ക് ശേഷം മടങ്ങുമ്പോഴാണ് സംഭവം. തന്റെ നിവേദനം സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് പള്ളിക്കത്തോട് സ്വദേശിയായ വയോധികന്‍ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് മുന്നിലേക്ക് ചാടി വീണത്. വാഹനം തടഞ്ഞ ഇയാള്‍ ഉറക്കെ വിളിച്ച് സംസാരിക്കുകയും സൈഡ് ഗ്ലാസിനടുത്തെത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കാറിന്റെ ഗ്ലാസ് തുറന്നില്ല. ഇതുകണ്ട് ഓടിയെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ഇയാളെ തടഞ്ഞു. നിവേദനവുമായി വന്ന വ്യക്തിയെ പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് തള്ളിമാറ്റുകയായിരുന്നു. കൂടുതല്‍ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് എത്തിയതോടെ നിവേദനം നല്‍കാനെത്തിയയാള്‍ കരഞ്ഞുകൊണ്ട് പിന്മാറി. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയും വയോധികനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി പറഞ്ഞയക്കുകയും ചെയ്തു.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in