Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കെ.ടി ജലീലിന്റേത് ശരിയായ നടപടിയല്ല, കുട്ടികള്‍ പരിഹസിക്കപ്പെട്ടു; കൂടുതല്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീൻ

കെ.ടി ജലീലിന്റേത് ശരിയായ നടപടിയല്ല, കുട്ടികള്‍ പരിഹസിക്കപ്പെട്ടു; കൂടുതല്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീൻ

കോഴിക്കോട്: വിജയോത്സവ വേദിയില്‍ വെച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയ സംഭവം ശരിയായ നടപടിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. വിഷയത്തില്‍ കെ.ടി ജലീല്‍ കൂടുതല്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്നും, കുട്ടികള്‍ പൊതുവേദിയില്‍ പരിഹസിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായതെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

പരസ്യമായി കുട്ടികളോട് ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നു. കുട്ടികളെ കരുവാക്കിയത് പോലെയാണ് ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തോന്നിയതെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ പഠന നിലവാരം കുറഞ്ഞു എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കും ജലീലിന്റെ നടപടികള്‍ക്കും അദ്ദേഹം തന്നെ മറുപടി പറയട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ സ്‌കൂളുകളില്‍ നിന്ന് മതിയായ പഠന നിലവാരം നേടുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ടുവരുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

മണ്ണാര്‍ക്കാട് നഗരസഭയിലെ അനുമോദന ചടങ്ങില്‍ വെച്ച് അക്ഷരത്തെറ്റിന്റെ പേരില്‍ ജലീല്‍ വിദ്യാര്‍ത്ഥികളെ പരസ്യമായി ശാസിക്കുകയും ചെവിയില്‍ നുള്ളുകയും ചെയ്ത സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

Related articles

See all
Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Popular News

"കാർഷിക പൈതൃകത്തിന്റെ കാവലാളായിരുന്നു ചെറുവയൽ രാമൻ": അനുശോചിച്ച് മുഖ്യമന്ത്രി വി. ഡി. സതീശ...

Save your stories

Sign in