Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 10 സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 10 സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. സിപിഎം പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി. ബിനു ഉള്‍പ്പെടെയുള്ള 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.

അന്വേഷണ ഘട്ടത്തില്‍ തെളിവുകള്‍ പരിശോധിക്കുന്നതിനെ പ്രതിഭാഗം എതിര്‍ത്തുവെങ്കിലും, പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോടതി നേരിട്ട് പരിശോധിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും കേസില്‍ കക്ഷി ചേര്‍ന്ന ഇഡിയും ശക്തമായി എതിര്‍ത്തു. ബംഗാള്‍ മോഡലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് അന്വേഷണം അട്ടിമറിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും, ചുരുങ്ങിയ സമയത്തിനുള്ളില്‍ മുന്നൂറോളം പേര്‍ തടിച്ചുകൂടിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇഡി വാദിച്ചു.

കേസില്‍ ആകെ 25 സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇതിനിടെ ഒന്‍പതാം പ്രതി ഹരീഷ് കുമാറിന് മുന്‍പ് ജാമ്യം ലഭിച്ചത് വലിയ വിവാദമായിരുന്നു. അന്വേഷണം അവസാനിച്ചുവെന്ന് കോടതിയെ തെറ്റായി ധരിപ്പിച്ച അന്നത്തെ പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയെ മാറ്റിയാണ് സര്‍ക്കാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in