ED| ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കോഴക്കേസ്: നിലപാട് കടുപ്പിച്ച് വിജിലന്‍സ്; പരാതിക്കാരന്റെ വിവരങ്ങള്‍ തേടി വീണ്ടും ഇഡിക്ക് കത്ത്
Jaihind TV News Report
Jaihind TV Web Desk
May 30, 2025
1 min read
•
Updated: June 10, 2026
ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കോഴക്കേസില്‍ പരാതിക്കാരന്‍ അനീഷ് ബാബുവിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇഡിക്ക് വീണ്ടും വിജിലന്‍സിന്റെ കത്ത്. കേസ് ഫയല്‍ ആവശ്യപ്പെട്ട് നേരത്തെ കത്ത് നല്‍കിയെങ്കിലും ഇഡി അനുകൂല നിലപാടെടുത്തിരുന്നില്ല. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കേസ് ഫയല്‍ പൂര്‍ണമായും നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.
വിജിലന്‍സ് കേസിന്റെ എഫ്ഐആര്‍ ആവശ്യപ്പെട്ട് ഇഡി നല്‍കിയ കത്തില്‍ വിജിലന്‍സും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കൈക്കൂലി കേസില്‍ അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടപടി തുടങ്ങി. വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസിലെ പരാതിക്കാരന്‍ അനീഷ് ബാബുവിന് ഡല്‍ഹിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ ഡല്‍ഹി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിനാണ് അന്വേഷണ ചുമതല. വിജിലന്‍സ് കേസിന് കാരണമായ ആരോപണങ്ങള്‍ ഇഡി അന്വേഷിക്കും. അതേസമയം, ഇഡി നടപടിക്കെതിരെ അനീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇഡി അന്വേഷണവുമായി സഹകരിക്കാന്‍ അനീഷ് ബാബുവിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10