Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി കുറ്റപത്രം ; സ്വാഭാവിക ജാമ്യം തടയാന്‍ നീക്കം

ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി കുറ്റപത്രം ; സ്വാഭാവിക ജാമ്യം തടയാന്‍ നീക്കം
  ബംഗലുരു : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. ബിനീഷ് അറസ്റ്റിലായി 60 ദിവസം പൂർത്തിയാകാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. ബംഗളുരു സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഒക്ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് എൻഫോഴ്സ്മെന്‍റ് നടപടി. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാൻഡിൽ കഴിയുന്നത്. കേസിൽ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

Related articles

See all
Popular News

കല്യാണത്തിന് പിന്നാലെ ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ വിജയ്‌യും രശ്മികയും; 'രണബാലി'യിലെ ലിറിക്കൽ...

Popular News

2026 ഏഷ്യൻ ഗെയിംസ്: സോഫ്റ്റ് ടെന്നീസിൽ ചരിത്ര മെഡൽ ഉറപ്പിച്ച് ജയ് മീന; മനു ഭാക്കർ ഫൈനലിൽ

Popular News

സുഡാനി ഫ്രം നൈജീരിയ'യിലെ സ്നേഹമയിയായ ഉമ്മ;ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

Popular News

മാസപ്പടി കേസ് ; പിണറായി വിജയനും വീണയ്ക്കുമെതിരായ എസ്‌ഐടി പ്രഖ്യാപനം ഇന്ന്

Save your stories

Sign in