Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മാസപ്പടി കേസ് ; പിണറായി വിജയനും വീണയ്ക്കുമെതിരായ എസ്‌ഐടി പ്രഖ്യാപനം ഇന്ന്

മാസപ്പടി കേസ് ; പിണറായി വിജയനും വീണയ്ക്കുമെതിരായ എസ്‌ഐടി പ്രഖ്യാപനം ഇന്ന്

 മൂന്ന് വർഷമായി കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾ സൃഷ്ടിച്ച മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി., മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുള്ള അന്വേഷണ സംഘത്തിന്റെ കാര്യത്തിൽ ഇന്ന് ഔദ്യോഗിക തീരുമാനമുണ്ടാകും. സർക്കാരിന്റെ നിർണ്ണായക തീരുമാനം അടങ്ങിയ കത്ത് ഇന്ന് ഡിജിപിക്ക് കൈമാറും. ഇതിനുശേഷമായിരിക്കും പ്രത്യേക അന്വേഷണ സംഘത്തെ (SIT) പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുക. എസ്‌ഐടി സംഘം ആദ്യം ഇഡി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും, അവരുടെ കണ്ടെത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്യും. പ്രധാനമായും ഹവാല ഇടപാട കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം പുരോഗമിക്കുക. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് പദ്ധതി.

ഇഡി കത്ത് നൽകി 15 ദിവസത്തിന് ശേഷമാണ് വിഷയത്തിൽ നിർണ്ണായക നടപടികളിലേക്ക് സർക്കാർ കടന്നത്. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം നേരിട്ട് കേസെടുക്കാമെന്ന് എജിയും ഡിജിപിയും നിയമോപദേശം നൽകിയിരുന്നെങ്കിലും, പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം കേസ് രജിസ്റ്റർ ചെയ്താൽ മതിയെന്നാണ് സർക്കാരിന്റെ നയപരമായ തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മിൽ നടത്തിയ ഉന്നതതല കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തരമന്ത്രി നേരിട്ട് വിളിച്ചുവരുത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

അന്വേഷണ സംഘം രൂപീകരിക്കാനുള്ള കത്ത് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഹവാല ഇടപാടുകൾ വിജിലൻസിന് മാത്രം അന്വേഷിക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാൻ കാരണം. നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ പ്രതികൾ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാനുള്ള സാധ്യതയും, രാഷ്ട്രീയ ആക്ഷേപങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലും കണക്കിലെടുത്താണ് എസ്‌ഐടി പ്രാഥമിക അന്വേഷണം എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. 30 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി തുടർനടപടികളിലേക്ക് കടക്കും. അന്വേഷണത്തിനിടയിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയാൽ അതിനായി പ്രത്യേക വിജിലൻസ് കേസ് എടുക്കണമെന്ന് ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്യും.

Related articles

See all
Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Popular News

കല്യാണത്തിന് പിന്നാലെ ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ വിജയ്‌യും രശ്മികയും; 'രണബാലി'യിലെ ലിറിക്കൽ...

Popular News

സുഡാനി ഫ്രം നൈജീരിയ'യിലെ സ്നേഹമയിയായ ഉമ്മ;ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

Popular News

സർക്കാരിന് 438 കോടിയുടെ നേട്ടം, തിരുവോണം ബമ്പർ വിറ്റഴിഞ്ഞത് 87.68 ലക്ഷം ടിക്കറ്റുകൾ

Save your stories

Sign in