Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ; 'ഓണം വൈബ് 2026' പുറത്തിറങ്ങി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ; 'ഓണം വൈബ് 2026' പുറത്തിറങ്ങി

സിനിമാഗാനങ്ങളെപ്പോലും ജനപ്രിയതയിൽ പിന്നിലാക്കിയ ഒരുപിടി അവിസ്മരണീയമായ പ്രണയഗാനങ്ങളിലൂടെ മലയാള സംഗീത ലോകത്ത് കടന്നുവന്ന ഈസ്റ്റ് കോസ്റ്റ്, തങ്ങളുടെ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ പുതിയൊരു ഓണപ്പാട്ടുമായി എത്തിയിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ രചനയിൽ പുറത്തിറങ്ങിയ 'നിനക്കായ്', 'ആദ്യമായ്', 'ഓർമ്മക്കായ്', 'സ്വന്തം', 'ഇനിയെന്നും', 'എന്നെന്നും', 'വീണ്ടും' തുടങ്ങിയ ആൽബങ്ങൾ മലയാളികളുടെ പ്രണയസങ്കൽപ്പങ്ങളെയും സംഗീത വിപണിയെയും ആഴത്തിൽ സ്വാധീനിച്ചവയാണ്. പ്രണയഗാനങ്ങൾക്ക് പുറമേ ഭക്തിഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, ഗസലുകൾ, നാടകഗാനങ്ങൾ, നാടൻപാട്ടുകൾ എന്നിവയിലൂടെ വൈവിധ്യമാർന്ന ആസ്വാദകവൃന്ദത്തെ സ്വന്തമാക്കാനും ഈസ്റ്റ് കോസ്റ്റ് ബാനറിന് സാധിച്ചു.

മലയാളികൾ നെഞ്ചേറ്റിയ 'ബാല്യകാലസ്മൃതികളായി ഓണം' എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ പുതിയൊരു ഓണപ്പാട്ടുമായി വരുന്നത്. 'ഓണം വൈബ് 2026' എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക് വീഡിയോയുടെ ഗാനരചനയും സംവിധാനവും അദ്ദേഹം തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ഓണത്തിന്റെ ഗൃഹാതുരത്വവും ആഘോഷത്തിമിർപ്പും ഒരുപോലെ ഒപ്പിയെടുത്തിരിക്കുന്ന ഈ ഗാനം, പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാൻ പാകത്തിലാണ് ഒരുക്കിയിരിക്കുന്നത്.

'ഭീഷ്മപർവ്വം' ഫെയിം അമ്മേരയും പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ വീഡിയോയിലൂടെ യുവഗായകരായ സൂര്യനാരായണനും ദേവനന്ദയും സംഗീത ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. സോഷ്യൽ മീഡിയ താരം ശ്രീജിത്തും ഇതിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ടീം ഈസ്റ്റ് കോസ്റ്റ് സംഗീതം നൽകിയ ചിത്രത്തിൽ 200-ലധികം ജൂനിയർ ആർട്ടിസ്റ്റുകളും വിവിധ ഓണക്കളികളും പരമ്പരാഗത കലാരൂപങ്ങളും അണിനിരക്കുന്നു. ശാന്തി മാസ്റ്റർ നൃത്തസംവിധാനവും എൽദോ ഐസക് ഛായാഗ്രഹണവും നിർവ്വഹിച്ച ഈ മ്യൂസിക് വീഡിയോ നിലവിൽ യൂട്യൂബിലും പ്രമുഖ ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.


Related articles

See all
Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

കല്യാണത്തിന് പിന്നാലെ ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ വിജയ്‌യും രശ്മികയും; 'രണബാലി'യിലെ ലിറിക്കൽ...

Popular News

സുഡാനി ഫ്രം നൈജീരിയ'യിലെ സ്നേഹമയിയായ ഉമ്മ;ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in