Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തുടർഭരണം സംഘടനയെ ബാധിച്ചു; പ്രവർത്തനം മന്ദഗതിയിലായി, സിജെപി മുന്നേറ്റം മാതൃകയാക്കണം; ഡിവൈഎഫ്ഐയിൽ സ്വയംവിമർശനം

തുടർഭരണം സംഘടനയെ ബാധിച്ചു; പ്രവർത്തനം മന്ദഗതിയിലായി, സിജെപി മുന്നേറ്റം മാതൃകയാക്കണം; ഡിവൈഎഫ്ഐയിൽ സ്വയംവിമർശനം

തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സംഘടനയ്ക്കെതിരെ കടുത്ത ആത്മവിമർശനം. സംഘടനയുടെ പ്രതിദിന പ്രവർത്തനങ്ങൾ പലയിടത്തും ശിഥിലീകരിക്കപ്പെട്ടതായും മെമ്പർഷിപ്പ് പ്രവർത്തനങ്ങളിലും മുഖമാസികയുടെ വരി ചേര്‍ക്കുന്നതിലും വലിയ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കീഴ ഘടകങ്ങൾ പ്രഖ്യാപിച്ച ക്യാമ്പയിനുകൾ കൃത്യമായി ഏറ്റെടുക്കുന്നില്ലെന്നും വിലയിരുത്തലുണ്ട്.

സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഡിവൈഎഫ്ഐയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നാണ് റിപ്പോർട്ടിലെ പ്രധാന വിലയിരുത്തൽ. ഭരണമുള്ളതിനാൽ കാര്യമായ യുവജന സമരങ്ങളൊന്നും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വന്ന വീഴ്ചയും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി. അതുകൊണ്ട് തന്നെ, യുവജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ ഏറ്റെടുത്ത് കൂടുതൽ യുവാക്കളെ പ്രസ്ഥാനത്തിലേക്ക് ആകർഷിച്ച് ഡിവൈഎഫ്ഐ സജീവമായി മടങ്ങിവരണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

യുവാക്കളെ ആകര്‍ഷിച്ച കോക്ക്‌റോച്ച് പാർട്ടിയുടെ (സിജെപി) മുന്നേറ്റം മാതൃകയാക്കണമെന്ന നിർണ്ണായക പരാമർശവും സംഘടന റിപ്പോർട്ടിൽ മുന്നോട്ടുവെക്കുന്നുണ്ട്. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യവും പ്രമുഖ നേതാക്കളെയും സംഭാവന ചെയ്ത ഒരു പ്രസ്ഥാനത്തിന്, അടുത്തിടെ രംഗത്തുവന്ന സിജെപിയെ മാതൃകയാക്കേണ്ടി വരുന്ന സാഹചര്യം ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ പത്ത് വർഷമായി 'പൊതിച്ചോറ്' വിതരണമെന്ന കാരുണ്യപ്രവർത്തനത്തിനപ്പുറം ശക്തമായ പ്രക്ഷോഭങ്ങളൊന്നും ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, യുവാക്കളെ ഒപ്പം നിർത്താൻ തൃശൂരിൽ ഒന്നിച്ച നേതാക്കൾ എന്ത് നടപടികളാണ് സ്വീകരിക്കുകയെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.

Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Save your stories

Sign in