Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലഹരിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ 'പോരാട്ടം', പൊതുസ്ഥലത്ത് മദ്യപാനം ; ഡിവൈഎഫ്ഐ നേതാവിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

ലഹരിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ 'പോരാട്ടം', പൊതുസ്ഥലത്ത്  മദ്യപാനം ; ഡിവൈഎഫ്ഐ നേതാവിന്‍റെ  ദൃശ്യങ്ങള്‍ പുറത്ത്
  തിരുവനന്തപുരം : ലഹരിക്കെതിരെ  സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നുവെന്ന് സമൂഹമാധ്യമങ്ങളിലടക്കം അവകാശപ്പെടുന്ന ഡിവൈഎഫ്ഐ നേതാവിന്‍റെ കപടമുഖം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് കവിരാജ് ശശിധരന്‍ പൊതുസ്ഥലത്ത് യുവാക്കൾക്കൊപ്പം മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.  തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് നേടുന്നതിനായി കവിരാജ് യുവാക്കൾക്ക് മദ്യവും മറ്റ് ലഹരി വസ്തുക്കളും നൽകിയതായി നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. https://youtu.be/vSHWb_4jSJg അതേസമയം ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിച്ചതിന്‍റെ പിന്നാമ്പുറ കാഴ്ച്ചയാണ് പുറത്തുവന്നതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് എത്തി. രണ്ട് വോട്ടിനു വേണ്ടി ചെറുപ്പക്കാർക്ക് മദ്യവും ലഹരി വസ്തുക്കളും നൽകി ഈ സമൂഹത്തെ നശിപ്പിക്കുന്നതാണോ ഡിവൈഎഫ്ഐ യുടെ സംസ്കാരമെന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in