Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൃപേഷിന്‍റെ സ്വപ്ന ഭവനം യാഥാർഥ്യമായി; ഗൃഹപ്രവേശം ഇന്ന്

കൃപേഷിന്‍റെ സ്വപ്ന ഭവനം യാഥാർഥ്യമായി; ഗൃഹപ്രവേശം ഇന്ന്
കല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ സ്വപ്ന ഭവനം യാഥാർഥ്യമായി. ഇന്ന് ഗൃഹപ്രവേശനം നടക്കുന്ന വീട്, തണൽ ഭവന പദ്ധതിയിലുൾപ്പെടുത്തി ഹൈബി ഈഡൻ എം എൽ എ 44 ദിവസം കൊണ്ടാണ് യാഥാർഥ്യമാക്കിയത്. [embed]https://www.youtube.com/watch?v=ZE31KTInSZ8&feature=youtu.be[/embed] സ്വന്തം കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്നത് കല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ആ സ്വപ്നമാണ് നാളെ യാഥാർഥ്യമാകാൻ പോകുന്നത്. അടച്ചുറപ്പില്ലാത്ത പഴയ വീട്ടിൽ നിന്നും കൃപേഷിന്‍റെ കുടുംബം പുതിയ വീട്ടിലേക്ക് ഗൃഹപ്രവേശനം നടത്തും.   ഹൈബി ഈഡൻ സ്വന്തം മണ്ഡലമായ എറണാകുളം മണ്ഡലത്തിൽ നടപ്പാക്കുന്ന തണൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ വീടിന്‍റെ നിർമ്മാണം നടത്തിയത് . തന്‍റെ മകന്‍റെ ഏറ്റവും വലിയ സ്വപ്നം യാഥാർഥ്യമാകുമ്പോൾ ഇതൊന്നും കാണാൻ മകനില്ലെന്ന ദുഖം മാത്രമേ കൃപേഷിന്‍റെ അച്ഛൻ കൃഷ്ണന് പറയുവാനുണ്ടായിരുന്നുള്ളു. തണൽ ഭവന പദ്ധതിയിൽ ഹൈബി നിർമ്മിക്കുന്ന 30 മത്തെ വീടാണ് കൃപേഷിന്‍റേത്. ഏകദേശം 1100 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് ശുചിമുറികളോട് കൂടിയ കിടപ്പ് മുറികളും സ്വീകരണമുറിയും അടുക്കളും എല്ലാം അടങ്ങുന്ന കൃപേഷിന്‍റെ ഈ സ്വപ്നഭവനം യാഥാർത്ഥ്യമായത് 44 ദിവസം കൊണ്ടാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in