Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡോ. വന്ദന ദാസ് കൊലപാതകം; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പിതാവ്

ഡോ. വന്ദന ദാസ് കൊലപാതകം; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പിതാവ്
കോട്ടയം: ഡോ. വന്ദനാ ദാസിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം തള്ളിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വന്ദനയുടെ പിതാവ്. മകളുടെ മരണത്തില്‍ സംശയങ്ങളുണ്ടെന്ന് പിതാവ് പറഞ്ഞു.
 20 തവണയാണ് കേസ് മാറ്റിവെച്ചത്. സർക്കാരിന്‍റെ ഭാഗത്തുനിന്ന് സിബിഐ അന്വേഷണത്തിന്  എതിര്‍പ്പുണ്ടായി. സര്‍ക്കാര്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത്? ഇക്കാര്യം കോടതിയും സര്‍ക്കാരിനോട് ചോദിച്ചു. സത്യം പുറത്തുവരണം. ഇതിനായി കൃത്യമായ അന്വേഷണം വേണം. കേരളത്തിന് പുറത്തുള്ള ഏജന്‍സി വേണം അന്വേഷണം നടത്താനെന്നും വന്ദനയുടെ പിതാവ് പറഞ്ഞു.
കുത്തേറ്റ ഉടന്‍ തന്നെ മകള്‍ക്ക് ചികിത്സ ലഭിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. നാലര മണിക്കൂറോളം ചികിത്സ ലഭിച്ചില്ല. പ്രാഥമിക ചികിത്സ പോലും നല്‍കിയില്ല. ആക്രമണം നടന്നപ്പോള്‍ ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ല. പോലീസ് സാന്നിധ്യത്തിലായിരുന്നു കൊലപാതകം. 21ലധികം തവണ കുത്തേറ്റുവെന്നും  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in