കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകള്‍ ഏർപ്പെടുത്തണം; പ്രവാസികള്‍ക്കായി കേന്ദ്ര വ്യോമയാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
Jaihind TV News Report
Jaihind TV Web Desk
June 04, 2023
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു. നിരവധി മലയാളികള്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ നിരന്തരമായ ആവശ്യമാണ് നേരിട്ടുള്ള വിമാന സർവീസുകളെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്നതാണ് മലയാളികളായ പ്രവാസികളുടെ ആവശ്യം. നിരക്ക് വർധനവ് സംബന്ധിച്ച പരാതികളും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. ഉത്സവ സീസണുകളില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് അമിതമായി വര്‍ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് നിയന്ത്രിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10