Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഹൈബി ചേട്ടൻ മുഖ്യമന്ത്രി ആകട്ടെ, ഞാൻ പ്രതിപക്ഷ നേതാവായിക്കോളാം'; വീണ്ടും വൈറലായി ധ്യാൻ ശ്രീനിവാസൻ

'ഹൈബി ചേട്ടൻ മുഖ്യമന്ത്രി ആകട്ടെ, ഞാൻ പ്രതിപക്ഷ നേതാവായിക്കോളാം'; വീണ്ടും വൈറലായി ധ്യാൻ ശ്രീനിവാസൻ

മലയാളികളുടെ പ്രിയതാരമായ ധ്യാൻ ശ്രീനിവാസൻ തന്റെ രസകരമായ പ്രസംഗങ്ങളിലൂടെ എന്നും ശ്രദ്ധ നേടുന്ന താരമാണ്. അഭിമുഖങ്ങളിലെ നർമ്മസംഭാഷണങ്ങൾ കൊണ്ടാണ് ആരാധകർ ധ്യാനിനെ "ഇന്റർവ്യൂ സ്റ്റാർ" എന്ന് വിശേഷിപ്പിക്കുന്നത്. അടുത്തിടെ താൻ കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ മുന്നിൽ നടി നവ്യ നായർ ഉണ്ടായിരിക്കണമെന്ന പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ, മുഖ്യമന്ത്രി പരാമർശം വീണ്ടും ആവർത്തിച്ച് വേദിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ധ്യാൻ. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം തമാശരൂപേണ പ്രതികരിച്ചത്.

"ഞാൻ മുഖ്യമന്ത്രി ആകണമെന്ന് പറഞ്ഞത് വെറുതെ തമാശയ്ക്ക് പറഞ്ഞ കാര്യമാണ്. അത് പറഞ്ഞപ്പോൾ ഹൈബി ചേട്ടൻ (ഹൈബി ഈഡൻ) എന്നെ നോക്കി ചിരിക്കുകയായിരുന്നു. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത് ഇത്രയാണ്  നിങ്ങൾ മുഖ്യമന്ത്രി ആകുമ്പോൾ ഞാൻ പ്രതിപക്ഷ നേതാവായിക്കോളാം. അതുകൊണ്ട് ടെൻഷൻ വേണ്ട," എന്നാണ് ധ്യാൻ പറഞ്ഞത്.

തുടർന്ന് നിലവിലെ മുഖ്യമന്ത്രിയായ വിഡി സതീശനെ കുറിച്ചും ധ്യാൻ വേദിയിൽ സംസാരിച്ചു.

"നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ച് രണ്ട് വാക്ക് പറയണം. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഞങ്ങൾ ഒരുമിച്ച് ഒരു വേദി പങ്കിട്ടിട്ടുണ്ട്. മനസ്സിലുള്ളത് മുഖത്ത് പ്രകടമാകുന്ന ആളുകളെ ഇന്ന് വളരെ കുറച്ചേ കാണാറുള്ളു. ചിലർ ചിരിച്ചുകൊണ്ട് പോലും കഴുത്തറുക്കും എന്നൊക്കെ പറയാറുണ്ട്. പക്ഷേ മനസ്സിലുള്ളത് തുറന്ന് പറയുകയും അത് മുഖത്ത് പ്രകടമാവുകയും ചെയ്യുന്ന ചുരുക്കം ചിലരിൽ ഒരാളാണ് വിഡി സതീശൻ സാർ," എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.

ധ്യാനിന്റെ ഈ പരാമർശങ്ങളും പതിവുപോലെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. അദ്ദേഹത്തിന്റെ നർമ്മം കലർന്ന പ്രസംഗങ്ങൾ ആരാധകർ ഏറ്റെടുക്കുന്നതിനൊപ്പം രാഷ്ട്രീയ പരാമർശങ്ങളും ചർച്ചയാകുന്നുണ്ട്.


Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in