Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ റോഡില്‍ മാസ്‌കുകളോ കയ്യുറകളോ വലിച്ചെറിഞ്ഞാല്‍ പിഴ 1,000 ദിര്‍ഹം : 6 ബ്ലാക്ക് പോയിന്റും

യുഎഇയില്‍ റോഡില്‍ മാസ്‌കുകളോ  കയ്യുറകളോ വലിച്ചെറിഞ്ഞാല്‍  പിഴ 1,000 ദിര്‍ഹം : 6 ബ്ലാക്ക് പോയിന്റും
ദുബായ് : ഉപയോഗിച്ച മുഖംമൂടികളും കയ്യുറകളും റോഡില്‍ എറിയുന്നവര്‍ക്കെതിരെ പിഴ ചുമത്താന്‍ യുഎഇയിലെ വിവിധ എമിറേറ്റകളിലെ പൊലീസ് സേനകള്‍ തീരുമാനിച്ചു. ഇതനുസരിച്ച്, വാഹനങ്ങളില്‍ നിന്ന്, റോഡുകളിലേക്ക് ഉപയോഗിച്ച മാസ്‌കുകള്‍, കയ്യുറകള്‍ എന്നിവ വലിച്ചെറിഞ്ഞാല്‍  1,000 ദിര്‍ഹം പിഴ ഈടാക്കും. വാഹനം ഓടിക്കുന്നവര്‍ക്ക് ആറ് ബ്ലാക്ക് പോയിന്റും ശിക്ഷയായി നല്‍കും. കൊവിഡ് ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും, അപകടമുണ്ടാക്കുകയും ചെയ്യുന്ന പ്രവണതയാണിത്. അതിനാല്‍, പൊതു സുരക്ഷ കണക്കിലെടുത്താണ് നടപടി എടുക്കുന്നത്. ഉപയോഗിച്ച ഫെയ്സ് മാസ്‌ക് സുരക്ഷിതമായി ഉപേക്ഷിക്കാന്‍, പ്ലാസ്റ്റിക് ബാഗില്‍ കെട്ടിവെച്ച്, മാലിന്യ ബോക്‌സില്‍ കളയണം. ഉപയോഗിച്ച മാസ്‌ക് കൈകാര്യം ചെയ്ത ശേഷം കൈ നന്നായി കഴുകണമെന്നും അധികൃതര്‍ പറഞ്ഞു. ഉപയോഗിച്ച മാസ്‌കുകളും കയ്യുറകളും എറിയുന്നത് മലിനമായാല്‍, അത് കൊറോണ വൈറസ് രോഗം കൂടുതല്‍ പടരാന്‍ കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനാല്‍, വൈറസ് തടയുന്നതിനും, പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിലും എല്ലാവര്‍ക്കും ഉത്തരവാദിത്തത്വം ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in