Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കേരളത്തില്‍ നിന്നും ബിജെപി അംഗമുണ്ടായിട്ടും കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല'; കെ മുരളീധരന്‍

'കേരളത്തില്‍ നിന്നും ബിജെപി അംഗമുണ്ടായിട്ടും കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല';  കെ മുരളീധരന്‍
തിരുവനന്തപുരം: കേരളത്തിൽ നിന്നൊരു ലോക്സഭാ അംഗമുണ്ടായിട്ടും ബജറ്റിൽ കേരളത്തിന് അർഹിക്കുന്ന പരിഗണന നല്‍കിയില്ലെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. 'കേരളത്തിന്‍റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാതെ അവതരിപ്പിച്ച  ബജറ്റാണിത്. ബീഹാറിന് ഇത്തവണയും വാരിക്കോരി പദ്ധതികൾ കൊടുക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബജറ്റ് ആണിത് എന്ന് ആർക്കും മനസ്സിലാകും. മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി ഒരു പദ്ധതി പോലും ഇല്ലെന്നും'  കെ മുരളീധരന്‍ കുറ്റപ്പെടുത്തി. ബജറ്റ് പ്രഖ്യാപനങ്ങൾ നിരാശ നൽകുന്നതെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കേരളം കേന്ദ്രത്തിന്‍റെ ചിന്തയിൽ പോലുമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായ വയനാട്  ദുരന്തം ഉണ്ടായിട്ടും സഹായങ്ങൾ ലഭിക്കുന്നില്ല. ഇലക്ഷൻ വരാൻപോകുന്ന സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രമാണ് ബജറ്റ് അവതരിപ്പിച്ചത്. കേരളത്തില്‍നിന്നുള്ള ലോക്സഭാ അംഗവും കേന്ദ്രമന്ത്രിയും ഉണ്ടായിട്ടുപോലും കേരളത്തിന് ഒരു ഉപയോഗവുമില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയോട് എന്തോ ദേഷ്യം ഉണ്ടെന്നു തോന്നുന്നുവെന്നും അദ്ദേഹം ആക്ഷേപിച്ചു.

Related articles

See all
Latest News

കാര്യവട്ടത്ത് ഇന്ത്യൻ റൺമഴ; ലങ്കയെ തകർത്ത് ഹർമനും സംഘവും; പരമ്പരയിൽ 4-0ത്തിന് മുന്നിൽ

Latest News

കേന്ദ്രപൂള്‍ വൈദ്യുതി കിട്ടില്ല; വേനലെത്തും മുമ്പേ കെഎസ് ഇബി വിയര്‍ക്കുന്നു

Latest News

കൊടിക്കുന്നിലിനെ ഒഴിവാക്കിയത് എങ്ങനെയെന്ന് മോദി സർക്കാർ വ്യക്തമാക്കണം; കീഴ്‌വഴക്കങ്ങള്‍ അട...

Latest News

ഡല്‍ഹി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം; കെ. സുധാകരന്‍റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

Save your stories

Sign in