Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി; വിഎസിന്റെ ഓര്‍മ്മക്കുറിപ്പ് ഉള്‍പ്പെടുത്തി, 'കള്ളന്‍ വിജയന്‍' ലേഖനമില്ല

ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി; വിഎസിന്റെ ഓര്‍മ്മക്കുറിപ്പ് ഉള്‍പ്പെടുത്തി, 'കള്ളന്‍ വിജയന്‍' ലേഖനമില്ല

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ 'കള്ളന്‍ വിജയന്‍' എന്ന ലേഖനം ഒഴിവാക്കി വിഎസിന്റെ ഓര്‍മക്കുറിപ്പുമായുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി. 'മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം' എന്ന തലക്കെട്ടോടെയാണ് ഓര്‍മ്മക്കുറിപ്പ്. കള്ളന്‍ വിജയന്‍ എന്ന നാടക പ്രവര്‍ത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിലില്ല.

ദേശാഭിമാനി എഡിറ്റോറിയല്‍ ബോര്‍ഡിലടക്കം ഭിന്നത ഉയര്‍ന്നതോടെയാണ് കഴിഞ്ഞദിവസം വാരാന്ത്യ പതിപ്പ് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ദേശാഭിമാനി പിന്നോട്ട് പോയത്. ഇത് വലിയ വിവാദവും ചര്‍ച്ചയും ആയതോടെയാണ് കള്ളന്‍ വിജയന്‍ എന്ന നാടകപ്രവര്‍ത്തകനെ കുറിച്ചുള്ള ലേഖനം ഒഴിവാക്കി വരാന്ത്യപ്പതിപ്പ് പുറത്തിറക്കിയത്. 

ദേശാഭിമാനി വാരാന്തപ്പതിപ്പ് കൃത്യസമയത്ത് ഇറങ്ങാത്തത് വലിയ രാഷ്ട്രീയ-മാധ്യമ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് പതിപ്പ് വൈകിയതെന്ന് റെസിഡന്റ് എഡിറ്റര്‍ എം. സ്വരാജിന്റെ വിശദീകരണം. ഇതിനിടെ, തന്നെയക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കും എന്ന് അറിയിച്ചതിനെ തുടര്‍ന്ന് വിവരങ്ങളും ഗ്രൂപ്പ് ഫോട്ടോയും ദേശാഭിമാനി പ്രതിനിധികള്‍ക്ക് നല്‍കിയിരുന്നതായി നാടക പ്രവര്‍ത്തകന്‍ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ലേഖനം ഒഴിവാക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, 'കള്ളന്‍ വിജയന്‍' എന്ന പേരില്‍ ഒരു ലേഖനമേ ഇല്ലെന്നായിരുന്നു വിവാദങ്ങളോട് എം. സ്വരാജിന്റെ പ്രതികരണം.

Related articles

See all
Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Popular News

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് അന്വേഷണം: രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച...

Popular News

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട സംഭവം: യുവാവ് പിടിയില്‍; തീവ്രവാദ ബന്ധമെന്ന് സൂച...

Popular News

നെടുമ്പാശ്ശേരി അപകടം ദൗര്‍ഭാഗ്യകരം; പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന...

Save your stories

Sign in