Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘ഇടുക്കി എന്‍റെ മണ്ണും മനസും… ഇടുക്കിയുടെ മനസ് യുഡിഎഫിന്‍റെ ശരിയായ രാഷ്ട്രീയത്തിനൊപ്പം’: ഡീന്‍ കുര്യാക്കോസ്

‘ഇടുക്കി എന്‍റെ മണ്ണും മനസും… ഇടുക്കിയുടെ മനസ് യുഡിഎഫിന്‍റെ ശരിയായ രാഷ്ട്രീയത്തിനൊപ്പം’: ഡീന്‍ കുര്യാക്കോസ്
  ഇടുക്കി: യുഡിഎഫ് മുന്നോട്ടുവെക്കുന്ന ശരിയായ രാഷ്ട്രീയത്തിനൊപ്പമാണ് ഇടുക്കി ജനതയുടെ മനസെന്ന് ഡീൻ കുര്യാക്കോസ് എംപി. യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം തൊടുപുഴയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ. ഡീൻ കുര്യാക്കോസിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് തൊടുപുഴയിൽ റോഡ് ഷോയും നടത്തി. കഴിഞ്ഞ 8 വർഷമായി ഇടുക്കിയിലെ ജനങ്ങളെ തുടർച്ചയായി ദ്രോഹിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ജനവിധിയായി ഈ പാർലമെന്‍റ് തിരഞ്ഞെടുപ്പ് മാറും. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര സ്വഭാവമുള്ള ജനാധിപത്യ സർക്കാർ അധികാരത്തിൽ വരേണ്ടത് ഇടുക്കി ജനതയുടെ നില നിൽപ്പിന്‍റെ പ്രശ്നം കൂടിയാണ്. ജില്ലയുടെ പ്രാദേശിക വിഷയങ്ങളും ജില്ലയുടെ ആവശ്യങ്ങളും പാർലമെന്‍റിൽ ഉന്നയിക്കുവാനും അതിൽ ഏറെയും നേടിയെടുക്കുവാനും സാധിച്ചതായി എംപി പറഞ്ഞു. തിരഞ്ഞെടുപ്പിന് യുഡിഎഫ് പൂർണ്ണമായും സജ്ജമായതായും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ജില്ലയിൽ ഉടനീളം യുഡിഎഫിന് നല്ല വേരോട്ടം ഉണ്ട്. കേരളത്തിൽ സമ്പൂർണ്ണ വിജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ഇത് ജനങ്ങളുടെ വിജയമായി മാറും. ഇടുക്കിയിലെ ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും കാത്ത പ്രവർത്തനമാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം നടത്തിയത്. ഒരു അഴിമതി ആരോപണം പോലും കഴിഞ്ഞ കാലങ്ങളിൽ നേരിടേണ്ടി വന്നിട്ടില്ല. വിവാദമായ ഒരു ഇടപാടിലും താൻ പങ്കുചേർന്നിട്ടില്ല. എന്നെ ജയിപ്പിച്ചു എന്നതിന്‍റെ പേരിൽ ഒരു ഇടുക്കിക്കാരനും ആരുടെ മുന്നിലും തല കുനിക്കേണ്ടി വന്നിട്ടില്ല. നിരവധി വികസന പ്രവർത്തനങ്ങളും ഇടുക്കിയുടെ ചരിത്രത്തിൽ എഴുതി ചേർത്ത അഞ്ച് വർഷങ്ങളായിരുന്നു കഴിഞ്ഞു പോയത്. നേര്യമംഗലത്ത് പുതിയ പാലം ഉൾപ്പെടെയുള്ള ദേശീയപാത വികസനത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. കട്ടപ്പനയിൽ 100 കിടക്കകളുള്ള ഇഎസ്ഐ ആശുപത്രിക്ക് അനുമതി നേടുകയും തൊടുപുഴയിൽ ജില്ലയിലെ രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയത്തിനായുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തീകരിച്ച് അന്തിമഅനുമതി സമർപ്പിക്കുകയും ചെയ്തത് ജില്ലയെ സംബന്ധിച്ച് മികച്ച നേട്ടമാണ്. മുല്ലപ്പെരിയാർ, ബഫർ സോൺ, അരിക്കൊമ്പൻ, വന്യജീവി ആക്രമണം പോലുള്ള വിഷയങ്ങളിൽ ഇടുക്കി ജനതയുടെ വികാരം ഉൾക്കൊണ്ട നിലപാടാണ് എംപി എന്ന നിലയിൽ സ്വീകരിച്ചത്. ഈ വിഷയങ്ങൾ എല്ലാം പാർലമെന്‍റിൽ ഉന്നയിച്ചു. സ്വതന്ത്ര അംഗത്തിന് അനുവദിക്കുന്ന അത്രയും സമയം പാർട്ടി ചിഹ്നങ്ങളിൽ മത്സരിച്ചു ജയിക്കുന്നവർക്ക് പാർലമെന്‍റിൽ ലഭിക്കില്ല. എങ്കിലും കിട്ടിയ അവസരങ്ങൾ പാർലമെന്‍റിൽ പരമാവധി ഉപയോഗിക്കാൻ തനിക്ക് സാധിച്ചുവെന്നും എംപി പറഞ്ഞു. ഇടുക്കി എന്‍റെ മണ്ണും മനസും എന്ന് പറഞ്ഞ് 2019 ലെ തിരഞ്ഞെടുപ്പില്‍ പാർലമെന്‍റ് മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച താൻ ഇടുക്കിയിലെ ജനങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കുകയും പ്രളയത്തിലും, കൊക്കയാർ, പെട്ടിമുടി പ്രകൃതി ദുരന്തങ്ങൾ തുടങ്ങി മണ്ഡലത്തിലെ ജനങ്ങൾക്കുണ്ടായ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അവരിലൊരാളായി അവർക്കൊപ്പം ഒരു കൈത്താങ്ങായി നിന്നിട്ടുണ്ടെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് താൻ ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in