Logo
Sun, Jun 28, 2026 • 12:54 PM
LIVE TV
Watch

No business videos available

No Middle East videos available

A K ANTONY| സി വി പത്മരാജന്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസിനെ ധീരമായി നയിച്ച നേതാവ്: എ കെ ആന്റണി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 17, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

A K ANTONY| സി വി പത്മരാജന്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസിനെ ധീരമായി നയിച്ച നേതാവ്: എ കെ ആന്റണി
  പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസിനെ ധീരമായി നയിച്ച നേതാവായിരുന്നു സി.വി പത്മരാജനെന്ന് മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ ആന്റണി. സാധാരണ പ്രവര്‍ത്തകന്റെ വികാരങ്ങള്‍ പെട്ടെന്ന് ഉള്‍കൊള്ളാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സമചിത്തതയോടെയും നിസ്വര്‍ത്ഥതയോടെയും വിഷയങ്ങള്‍ കൈകൈര്യം ചെയ്യാന്‍ പത്മരാജന് സാധിച്ചിരുന്നു. പത്മരാജന്റെ വേര്‍പാട് കോണ്‍ഗ്രസിനും പൊതു സമൂഹത്തിനും തീര നഷ്ടമാണെന്നും എ.കെ ആന്റണി അനുസ്മരിച്ചു. ബുധനാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സി വി പത്മരാജന്റെ അന്ത്യം. 94 വയസ്സായിരുന്നു. കെപിസിസി മുന്‍ അധ്യക്ഷനും കെ കരുണാകരന്‍ എകെ ആന്റണി മന്ത്രിസഭകളില്‍ അംഗവുമായിരുന്ന സി.വി. പത്മരാജന്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായി പാര്‍ട്ടിയെ സ്‌നേഹിക്കുകയും പ്രവര്‍ത്തിക്കുയും ചെയ്തു. പത്മരാജന്‍ വക്കീല്‍ എന്നാണ് അദ്ദേഹം സ്വദേശമായ കൊല്ലത്തും പരിസരങ്ങളിലും അറിയപ്പെട്ടിരുന്നത്. വാര്‍ദ്ധക്യസഹജമായ അവശതകളില്‍ അദ്ദേഹം കുറേക്കാലമായി വിശ്രമജീവിതത്തിലായിരുന്നു . കൊല്ലം ജില്ലയിലെ പരവൂരില്‍ കെ.വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈയിലാണ് അദ്ദേഹത്തിന്റെ ജനനം. അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് എത്തിയ അദ്ദേഹം പൊതു പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അധ്യാപകനായാണ് ജീവിതം തുടങ്ങിയത് എങ്കിലും തുടര്‍ന്ന് നിയമ ബിരുദം നേടി അഭിഭാഷക ജോലിയിലേയ്ക്കു കടന്നു. എണ്‍പതുകള്‍ വരെ കൊല്ലം ജില്ലയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10