Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അന്തസ് ശിരഛേദം ചെയ്ത് പാർട്ടി കോൺഗ്രസിൽ ആശംസ നേരുന്നതല്ല എഴുത്തുകാരന്‍റെ സാമൂഹ്യപ്രതിബദ്ധത; രൂക്ഷവിമർശനവുമായി സി.വി ബാലകൃഷ്ണന്‍

അന്തസ് ശിരഛേദം ചെയ്ത് പാർട്ടി കോൺഗ്രസിൽ ആശംസ നേരുന്നതല്ല എഴുത്തുകാരന്‍റെ സാമൂഹ്യപ്രതിബദ്ധത; രൂക്ഷവിമർശനവുമായി സി.വി ബാലകൃഷ്ണന്‍
കണ്ണൂർ : അവനവന്‍റെ അന്തസ് ശിരഛേദം ചെയ്ത് പാർട്ടി കോൺഗ്രസിൽ ആശംസ നേരുന്നതല്ല എഴുത്തുകാരന്‍റെ സാമൂഹ്യപ്രതിബദ്ധതയെന്ന് സി.വി ബാലകൃഷ്ണൻ. എന്‍റെ നട്ടെല്ല് ഒരു കണ്ടപ്പനും ഞാൻ ഊരിക്കൊടുത്തിട്ടില്ലെന്ന് പറഞ്ഞ എൻ.എൻ കക്കാടിന്‍റെ ഭാഷയിൽ ഇക്കാലത്ത് പറയാൻ എത്ര എഴുത്തുകാർക്ക് കഴിയുമെന്ന് നമ്മൾ ചിന്തിക്കണം. സാഹിത്യസദസിലെ തിളങ്ങുന്ന താരങ്ങളെന്ന് നമ്മള്‍ വിളിക്കുന്നവരില്‍ പലരും കരിക്കട്ടകളാണ്. ശ്രേഷ്ഠ പദവികള്‍ക്ക് വേണ്ടി സ്തുതിവാചകങ്ങള്‍ എഴുതേണ്ടവരല്ല സാഹിത്യകാരന്‍മാര്‍. വികസനം കെ റെയിൽ വഴി വന്നാലും തന്‍റെ തന്നെ അന്തസ് ശിരഛേദം ചെയ്യപ്പെട്ടാലും പദവികളെ മാത്രം വച്ച് അവനവനിലേക്ക് ചുരുങ്ങി പോകുന്ന ദുര്യോഗം മാറേണ്ടതുണ്ട്. മുട്ടുകുത്തി നിൽക്കാൻ പറഞ്ഞാൽ നിലത്തിഴയുന്നവരായി എഴുത്തുകാർ മാറുന്നത് പരിതാപകരമാണെന്നും സി.വി ബാലകൃഷ്ണൻ കണ്ണൂരിൽ പറഞ്ഞു. കണ്ണൂരിൽ പയ്യന്നൂർ സർഗജാലകം സംഘടിപ്പിച്ച 'സി.വിയുടെ എഴുത്തിന്‍റെ അമ്പത്തിയേഴ് ആണ്ടുകൾ' സംവാദത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

നെടുമ്പാശേരിയില്‍ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്‍

Latest News

'മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടം'; വിമർശിച്ച് കെ. സുധാകരന്‍

Save your stories

Sign in