Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NIMISHAPRIYA| നിമിഷ പ്രിയയുടെ മോചനത്തിനുള്ള നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന്; വധശിക്ഷ നടപ്പാക്കാന്‍ ഇനി നാല് നാള്‍

NIMISHAPRIYA| നിമിഷ പ്രിയയുടെ മോചനത്തിനുള്ള നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന്; വധശിക്ഷ നടപ്പാക്കാന്‍ ഇനി നാല് നാള്‍
യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള നിര്‍ണായക ശ്രമങ്ങള്‍ അവസാന ഘട്ടത്തില്‍. ഈ മാസം 16 ന് നിമിഷ പ്രിയയുടെ വധശിക്ഷ നടത്താനാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ച തീയതിക്ക് വെറും നാല് നാള്‍ മാത്രം അവശേഷിക്കെ, യമനിലെ മധ്യസ്ഥരുമായി ഇന്നും നാളെയും ചര്‍ച്ചകള്‍ നടക്കുമെന്ന് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കൊല്ലപ്പെട്ട തലാല്‍ അബ്ദുള്‍ മഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാല്‍ മാത്രമേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകുകയുള്ളു. ഇതിനായി യമനില്‍ സ്വാധീനമുള്ള കേരളത്തിലെ ചില വ്യക്തികള്‍ മഹ്ദിയുടെ കുടുംബം താമസിക്കുന്ന ഗ്രാമത്തിലെ തലവനുമായി ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തലവന് കുടുംബത്തില്‍ നിര്‍ണായക സ്വാധീനമാണുള്ളത്. അതേസമയം, നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. നിമിഷയുടെ കേസിന്റെ സ്വഭാവവും അടിയന്തിരാവസ്ഥയും കണക്കിലെടുത്ത്, ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഈ കേസ് ജൂലൈ 14-ന് കോടതി വീണ്ടും പരിഗണിക്കും. നിമിഷയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കാന്‍ യമന്‍ അധികൃതര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൂടിയാണ് ആക്ഷന്‍ കൗണ്‍സില്‍ കോടതിയെ സമീപിച്ചത്.

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in