Logo
Wed, Jun 17, 2026 • 11:45 PM
LIVE TV
Watch

No business videos available

No Middle East videos available

പന്തളത്ത് കല്ലേറിൽ മരിച്ച ചന്ദ്രൻ ഉണ്ണിത്താന്‍റെ സംസ്‌കാരം ഇന്ന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 04, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പന്തളത്ത് കല്ലേറിൽ മരിച്ച ചന്ദ്രൻ ഉണ്ണിത്താന്‍റെ സംസ്‌കാരം ഇന്ന്
Chandran-Unnithan-2 പന്തളത്ത് കല്ലേറിൽ മരിച്ച ശബരിമല കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താന്റെ സംസ്‌കാരം ഇന്ന്. രാവിലെ പന്തളം ടൗണിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. കുരമ്പാലയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. നേരത്തെ വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് ഇതാകാം മരണകാരണമെന്നാണ് പറയുന്നത്. തലയ്ക്ക് പിന്നിലും മുന്നിലും ഏറ്റ ക്ഷതങ്ങൾ മരണകാരണമായേക്കാം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഹൃദയശസ്ത്രക്രിയ നടത്തിയ ആളാണ് പന്തളം സ്വദേശി ചന്ദ്രൻ ഉണ്ണിത്താൻ. ഉണ്ണിത്താൻ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് മുഖ്യമന്ത്രി രാവിലെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാദം പൊളിക്കുന്നതായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇന്നലെ പന്തളത്ത് നടന്ന കല്ലേറിലാണ് ചന്ദ്രൻ ഉണ്ണിത്താൻറെ തലയ്ക്ക് പരിക്കേറ്റത്. സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ കസ്റ്റഡിയിലാണ്. തലയിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. https://www.youtube.com/watch?v=zmZtCzeycmA
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10