Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ആശങ്ക; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും

തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ആശങ്ക; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും
  തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കകള്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. മണ്ഡലം, ബൂത്ത്, പ്രാദേശിക ഘടകങ്ങളില്‍ നിന്നും ജില്ലാ കമ്മിറ്റികളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സംസ്ഥാന നേതൃത്വം യോഗത്തില്‍ വിശദമായി വിലയിരുത്തും. വിവിധ കീഴ്ഘടകങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഗൗരവകരമായ നിരീക്ഷണങ്ങളാണുള്ളതെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള വ്യക്തികേന്ദ്രീകൃതമായ പ്രചാരണത്തിന് തിരിച്ചടി നേരിട്ടതായി വിവിധ ഘടകങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൂടാതെ, ന്യൂനപക്ഷ വോട്ടുകള്‍ വന്‍തോതില്‍ പാര്‍ട്ടിക്കെതിരായെന്നും വിവിധ ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ തവണത്തെ മികച്ച പ്രകടനം തെക്കന്‍ ജില്ലകളില്‍ ഇക്കുറി ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തല്‍ അതാത് ജില്ലാ കമ്മിറ്റികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, തിരിച്ചടികള്‍ക്കിടയിലും നേരിയ ഭൂരിപക്ഷത്തിലെങ്കിലും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക കണക്കുകൂട്ടല്‍. ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ഈ റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in