വിവാദങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുലക്കുന്നതിനിടയില്‍ രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് ആരംഭിക്കും. കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കുന്നതിനാണ് യോഗം ചേരുക. സംസ്ഥാനകമ്മറ്റിയുടെ അംഗീകാരമില്ലാതെ കണ്ണൂരില്‍ പിണറായി വിജയനെ പങ്കെടുപ്പിച്ച് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചത് പാര്‍ട്ടിയില്‍ വലിയ ചേരിതിരിവും വിമര്‍ശനങ്ങളും ഉയര്‍ത്തിയിരുന്നു.
വിശദീകരണ യോഗങ്ങളില്‍ പിണറായി സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരുന്നു.പിണറായിയുടെ നിലപാടിനെ തള്ളിയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിശദീകരണ യോഗമടക്കം പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും.
സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് തുടക്കം: പിണറായിയുടെ നിലപാടുകളും കണ്ണൂര്‍ വിശദീകരണ യോഗവും ചര്‍ച്ചയാകും